പിബി റിപ്പോര്‍ട്ട് വിഎസിന് അനുകൂലമെന്നു സൂചന, പൊളിറ്റ് ബ്യൂറോ അന്വേഷണ കമ്മീഷന്‍ നടപടികള്‍ അവസാനിച്ചു

വിസ് കുറ്റക്കാരനല്ലെന്ന് പിബി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് സൂചന. കേരളത്തിലെ സിപിഐഎമ്മിന്റെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചുളള പരാതികളുടെ അടിസ്ഥാനത്തില്‍ പിബി കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോ ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും. വിഎസിനു സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടങ്ങിവരുന്നതിന് വഴിയൊരുക്കുന്നതായിരിക്കും റിപ്പോര്‍ട്ടെന്നാണ് സൂചന.
വിഭാഗീയതയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുളളത്. ആറംഗ സമിതി കേരളത്തില്‍ വിഎസിനെതിരായി സമര്‍പ്പിച്ച കരുണാകരന്‍ റിപ്പോര്‍ട്ടും പരിശോധിച്ചിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു പിബി കമ്മീഷന്റെ അധ്യക്ഷന്‍. സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരായി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വിഎസിന് എതിരായി നേതൃത്വം നല്‍കിയ പരാതിയുമാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ടായി ചൊവ്വാഴ്ചത്തെ യോഗത്തില്‍ വെക്കുന്നത്.
പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കരുതെന്ന് വിഎസിന് നിര്‍ദേശം നല്‍കുമെന്നും സൂചനകളുണ്ട്. വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുളള കാര്യങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























