ലോട്ടറി അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം - നോട്ടുകള്‍ അസാധുവായതിന്റെ പശ്ചാത്തലത്തില്‍ ലോട്ടറി അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിയത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ലോട്ടറി അച്ചടിക്കുന്ന കെബിപിഎസ് എംഡിക്കാണ് ഇതുസംബന്ധിച്ച കുറിപ്പ് അയച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കറന്‍സി നയത്തിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി വില്‍പ്പനയില്‍ മാന്ദ്യം നേരിടുന്നതായും ഭാഗ്യക്കുറി ഡയറക്ടര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച മുതല്‍ 19 വരെയുള്ള ലോട്ടറികളുടെ നറുക്കെടുപ്പും നീട്ടിവച്ചു. 22 മുതല്‍ 26 വരെയുള്ള തീയതികളിലായിരിക്കും നറുക്കെടുപ്പ് നടക്കുക.
അതേസമയം, സമ്മാന വിതരണത്തിനു സാഹചര്യമൊരുക്കാതെയും കറന്‍സി നോട്ടുകള്‍ ലഭ്യമാക്കാതെയും നടക്കുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പു മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്റുമാരും ചില്ലറ വിലപ്പനക്കാരും പ്രതിഷേധത്തിലാണ്.
മലപ്പുറത്ത് ജില്ലാ ലോട്ടറി ഓഫിസില്‍ ഏജന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റ് തിരിച്ചേല്‍പിക്കാനെത്തി.
https://www.facebook.com/Malayalivartha


























