അഞ്ചാം ക്ലാസ്സുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു

ഇവര്‍ അധ്യാപികയോ ഗുണ്ടയോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കുട്ടികള്‍ക്ക് മാതൃകയും സംരക്ഷണവും ആകേണ്ട അധ്യാപകരുടെ പെരുമാറ്റം ദിവസം കഴിയും തോറും വഷളാവുകയാണ്. അതിനു സമാനമായ സംഭവമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. കൊല്ലം വാളത്തുങ്കല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ്സുകാരന്റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചു.
ക്ലാസ്സില്‍ ബഹളം വച്ചതിന്റെ പേരിലാണ് കുട്ടിയോട് ഈ അക്രമം കാട്ടിയത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിനെതിരെ കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം അധ്യാപിക മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്ന ആളാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha


























