സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു നാലുപേര്‍ക്കു പരുക്ക്

രാജഗിരിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കും ബസിലുണ്ടായിരുന്ന വിദ്യാര്‍ഥിനിയ്ക്കും പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണു സംഭവം. കന്നിക്കളം ആര്‍ക്കെ ഏഞ്ചല്‍സ് സ്‌കൂളിലെ കുട്ടികളുമായി രാജിഗിരിയിലേക്കു പോകുകയായിരുന്ന സ്‌കൂള്‍ ബസും രാജഗിരി ഭാഗത്തു നിന്നു പുളിങ്ങോത്തേക്കു വരികയായിരുന്ന കാറുമാണു കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന താബോര്‍ മാമ്പുഴക്കല്‍ ജിസ് (32) ഭാര്യ ഡോണ (24) മാതാവ് എല്‍സമ്മ (53) എന്നിവരെ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, വിദ്യാര്‍ഥിനി നിലാജ്ഞനയെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിച്ചു.
https://www.facebook.com/Malayalivartha


























