ചാണ്ടിയേ അറിഞ്ഞോ ഞാന്‍ ശരിക്കും പെട്ടു. ബാക്കിയെല്ലാരും കരുതിയിരുന്നോ... ബാബു കുടുങ്ങി 200 പവന് കണക്കില്ല

അനധികൃതസ്വത്ത് സമ്പാദനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ലോക്കറുകളില്‍നിന്ന് കണ്ടെടുത്ത 200 പവന്‍ സ്വര്‍ണാഭരണങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാതെ മുന്‍മന്ത്രി കെ.ബാബുവും ബന്ധുക്കളും. അതോടെ കേസില്‍ ബാബുവിനെതിരെ കുരുക്ക് മുറുകുന്നതായി സൂചന. ഇവ എവിടെ നിന്ന് വാങ്ങിയെന്ന് പറയാനോ അവയുടെ ബില്ലുകള്‍ ഹാജരാക്കാനോ ചോദ്യം ചെയ്യലില്‍ ബാബുവിനും ബന്ധുക്കള്‍ക്കും കഴിയാത്തതാണ് വിജിലന്‍സിന് സംശയം ഇരട്ടിച്ചത്. പല തവണ ഇക്കാര്യം അവരോട്
വിജിലന്‍സ് ചോദിച്ചിരുന്നു.
എന്നാല്‍,വ്യക്തമായ രേഖ ഹാജാരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ,അതിനു ളള പണം എവിടെന്ന് കിട്ടിയെന്ന് വിശദീകരിക്കാനും കഴിഞ്ഞില്ല. സ്വര്‍ണാഭരണങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ബാബുവിനും ബന്ധുക്കള്‍ക്കും വിജിലന്‍സ് ഒരിക്കല്‍ കൂടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ..ബാബുവിന്റെയും മക്കളുടേയും ബാങ്ക് ലോക്ക റുകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു. പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് 200 പവന്‍ സ്വര്‍ണാഭരണ
ങ്ങള്‍ കണ്ടെടുത്തത്. ഇവ നല്‍കിയത് മക്കളുടെ ഭര്‍തൃവീട്ടുകാരാണെന്നാ യിരുന്നു ബാബുവിന്റെ മൊഴി. എങ്കി ലും ഇവയുടെ രേഖകള്‍ ഹാജരാക്കാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് വിജിലന്‍സ്പറയുന്നു.
തുടര്‍ന്നാണ് ഇവയുടെ രേഖകള്‍ ഹാജരാക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചതെന്നറിയുന്നു. അതേസമയം, കെ.ബാബുവിനെ സ്വത്ത് കേസുമായി ബന്ധിപ്പിക്കത്തക്ക രേ ഖകളൊന്നും ഇതുവരെ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലെന്നും വിവരമുണ്ട്
https://www.facebook.com/Malayalivartha



























