കലാഭവന്‍ മണിയുടെ മരണം, അസ്വാഭാവികമായി ഒന്നുമില്ല

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ നുണ പരിശോധനാ ഫലം പുറത്തുവന്നു
നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് നുണ പരിശോധനാഫലം. ആറുപേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ നല്‍കിയ മൊഴിതന്നെ ആറുപേരും നുണപരിശോധനയിലും ആവര്‍ത്തിച്ചു.
മണിയുടെ മരണത്തിനു മുന്‍പ് അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാടിയില്‍ ഒപ്പമുണ്ടായിരുന്ന മണിയുടെ ഡ്രൈവർ പീറ്റര്‍, മാനേജര്‍ ബേബി, സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരാണ് നുണപരിശോധനയ്ക്ക് വിധേയരായത്.
https://www.facebook.com/Malayalivartha



























