ഒരേ സ്ഥലത്തേക്ക് പോകുന്നവര്‍ക്ക് കൂലി പങ്കിട്ട് കൊച്ചിയില്‍ കാര്‍ യാത്ര ചെയ്യാന്‍ അവസരം

ഒന്നിലധികം യാത്രക്കാര്‍ക്ക് ഒരേ സ്ഥലത്തേക്കു വാഹനത്തിന്റെ കൂലി പങ്കിട്ടു യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന 'കാര്‍ പൂളിങ്' സൗകര്യം അടുത്ത വര്‍ഷം ആദ്യം കൊച്ചിയിലും അവതരിപ്പിക്കുമെന്ന് യൂബര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വിജയത്തിനു പിന്നാലെ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും യൂബര്‍ ടാക്‌സി സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
കൊച്ചിയിലും മറ്റും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു നേരെ മറ്റു ടാക്‌സി യൂണിയനുകള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി, കുറഞ്ഞ കൂലിക്കു മികച്ച സേവനം നല്‍കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരായ പ്രതിഷേധം അധികകാലം നിലനില്‍ക്കാനിടയില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























