കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ധനമന്ത്രി കെ.എം മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുന്‍ ലോട്ടറി ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ പ്രാഥമി അന്വേഷണം നടത്താനാണ് ഉത്തരവ്.
മലപ്പുറം സ്വദേശിയാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയെ സമീപിച്ചത്. കാരുണ്യാ ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിച്ചുവെങ്കിലും രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.
മാരക രോഗങ്ങള്‍ പിടിപെട്ട സാധുക്കളായ രോഗികളുടെ ചികിത്സയ്ക്ക് സഹായം നല്‍കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കാരുണ്യ ലോട്ടറി. കാരുണ്യ ലോട്ടറി ഫണ്ടിന്റെ വിനിയോം സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് നേരത്തെ സി.പി.എം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























