ആത്മഹത്യാഭീഷണിയുമായി യുവാവ് മരത്തിന് മുകളില്‍ പോലീസുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

എസ്‌റ്റേറ്റിലെ റബര്‍ മരത്തിന് മുകളില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി. തൊടുപുഴയ്ക്കടുത്ത് മലങ്കര എസ്‌റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ മുട്ടം മലയാറ്റില്‍ ബിനുകുമാര്‍ (39) ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളില്‍ കഴിയുന്നത്. കഴുത്തില്‍ കുരുക്കിട്ട ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കൈയ്യില്‍ ലാമ്പുമായി നില്‍ക്കുന്ന ബിനുകുമാറിനെ അനുനയിപ്പിക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും ശ്രമം തുടരുന്നു.
രോഗിയായ ഭാര്യയെ മറ്റൊരു ആശുപത്രിയില്‍ ചികിത്സിപ്പിക്കാന്‍ ആവശ്യമായ റിപ്പോര്‍ട്ട് മാനേജ്‌മെന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും തനിക്കെതിരെ കമ്പനി അധികൃതര്‍ വ്യാജപരാതി പൊലീസില്‍ നല്‍കിയ ശേഷം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചുമാണ് ബിനുകുമാറിന്റെ ആത്മഹത്യാ ഭീഷണി. എസ്‌റ്റേറ്റിന്റെ ഉന്നതാധികൃതര്‍ സ്ഥലത്തെത്താതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് ഇയാള്‍. സ്ഥലത്ത് വന്‍ ജനക്കൂട്ടമുണ്ട്.
https://www.facebook.com/Malayalivartha



























