മന്ത്രിസഭയില്‍ പൊളിച്ചെഴുത്ത്..മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം

സഹകരണമന്ത്രി എസി മൊയ്തീന്‍ വ്യവസായവകുപ്പ് മന്ത്രിയാകും. എംഎം മണി മന്ത്രിസഭയിലേക്ക്. വൈദ്യുതിയും ദേവസ്വവും എംഎം മണിക്കു നല്‍കുമെന്നാണ് സൂചന.കടകംപള്ളിക്കു സഹകരണ വകുപ്പും ടൂറിസം വകുപ്പും നല്‍കും.
വ്യവസായകായിക മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്നു രാജിവച്ചിരുന്നു. ഇതെത്തുടര്‍ന്നാണു മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടിവന്നത്. തുടര്‍ന്ന് ജയരാജന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യുകയായിരുന്നു.
വ്യവസായ മന്ത്രിയായി എ സി മൊയ്തീനെ നിയമിച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന സഹകരണവകുപ്പും ടൂറിസം വകുപ്പും കടകംപള്ളി സുരേന്ദ്രനു കൈമാറി. മുമ്പു സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ച പരിചയമുള്ള കടകംപള്ളിക്കു സഹകരണവകുപ്പു ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷ. എന്നാല്‍, സുപ്രധാന വകുപ്പായ വൈദ്യുതി വകുപ്പാണു കടകംപള്ളിക്കു നല്‍കിയിരുന്നത്.
പുതുതായി മന്ത്രിസഭയില്‍ എത്തിയ മണിക്കു വൈദ്യുതി വകുപ്പു നല്‍കിയതോടെ കടകംപള്ളിക്കു സഹകരണവകുപ്പിന്റെ ചുമതല നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha



























