ഫീസുകളും നികുതികളും അടയ്ക്കാന്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ 24 വരെ സ്വീകരിക്കും

കേരളത്തിലെ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകളും നികുതികളും അടയ്ക്കുന്നതിനു പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ 24 വരെയാണു പഴയ നോട്ടുകള്‍ സ്വീകരിക്കുക.
കേന്ദ്രം സമയപരിധി നീട്ടുമെന്നാണു പ്രതീക്ഷയെന്ന് ഐസക് പറഞ്ഞു. വാഹന നികുതിയുള്‍പ്പെടെ വിവിധയിനം നികുതികള്‍, റജിസ്‌ട്രേഷന്‍, വൈദ്യുതി ബില്‍, കുടിശികകള്‍ എന്നീ സേവനങ്ങള്‍ക്കെല്ലാം പഴയ നോട്ട് സ്വീകരിക്കും. പഴയ നോട്ടിനു കെഎസ്ആര്‍ടിസിയുടെ സീസണ്‍ ടിക്കറ്റ് വാങ്ങാം. മറ്റു ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പഴയ നോട്ട് നേരത്തേ സ്വീകരിച്ചു തുടങ്ങിയിരുന്നു. ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി നേരിട്ട് സംസാരിച്ച് ഇതു നീക്കിയെന്നു ഐസക് പറഞ്ഞു.
നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നു സംസ്ഥാനത്തിനുണ്ടായ നഷ്ടം പരിഹാരിക്കാന്‍ ഗ്രാന്റോ കൂടുതല്‍ വായ്പയോ അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത മാസം ശമ്പളം നല്‍കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍, കേന്ദ്രം സഹകരിച്ചില്ലെങ്കില്‍ ക്രിസ്മസ് ഒരുക്കങ്ങളെ ബാധിക്കും. കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്നു കേരളത്തിനുണ്ടായ നഷ്ടം തിട്ടപ്പെടുത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുന്നതു സര്‍ക്കാര്‍ പരിഗണിക്കും.
ബാങ്കില്‍ കൂടുതല്‍ പണമെത്തുന്നതു പലിശ കുറയാനും അതു നിക്ഷേപം വര്‍ധിക്കാനും കാരണമാകുമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, പലിശ പൂജ്യമായിട്ടും ജപ്പാനിലെ നിക്ഷേപം അതിനൊത്ത് വളര്‍ന്നിട്ടില്ലെന്നതു കാണാതിരിക്കരുത്. നടപടി വഴി നാലു ലക്ഷം കോടിയുടെ കള്ളപ്പണം ഇല്ലാതാകുമെന്നു കേന്ദ്രം പറയുന്നു.
https://www.facebook.com/Malayalivartha



























