ഒരേനമ്പറില്‍ രണ്ടു ലോട്ടറി ടിക്കറ്റ്, രണ്ടും ഒറിജിനല്‍ .. ലോട്ടറിയിലെ കള്ളക്കളി തുടരുന്നു

ലോട്ടറിത്തൊഴിലാളികള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച ഒരു പദ്ധതിയാണ് അവതാളത്തിലായി പോയിരിക്കുന്നത്. സര്‍ക്കാര്‍സംവിധാനത്തില്‍ അച്ചടി പൂര്‍ത്തിയാക്കുന്ന പേപ്പര്‍ ലോട്ടറി ടിക്കറ്റുകളില്‍ ഉള്ള വിശ്വാസം നഷ്ട്ടമാകുമോ എന്നതാണ് ഏവരെയും അലട്ടുന്ന ചോദ്യം. കാരണം ശനിയാഴ്ച നറുക്കെടുപ്പുനടന്ന കാരുണ്യ പ്ലസ് ലോട്ടറിക്ക് ഒരേനമ്പരില്‍ രണ്ട് ടിക്കറ്റുകള്‍ എന്നത് തന്നെ. അതെങ്ങനെ സംഭവിച്ചു? തുടര്‍ന്നും ഈ രീതിയില്‍ കച്ചവടം തുടര്‍ന്നാല്‍ എന്താകും അവസ്ഥ? അവിശ്വസനീയമാം വിധമുള്ള കാര്യങ്ങള്‍ ആണ് ഈ മേഖലയില്‍ നടക്കുന്നത്. മംഗലപുരം സുബൈദാ പാലസില്‍ ഷിബിലയ്ക്കാണ് ഒരേനമ്ബരിലെ രണ്ടു ലോട്ടറിടിക്കറ്റുകള്‍ ലഭിച്ചത്. കാരുണ്യ പ്ലസിന്റെ നറുക്കെടുപ്പ് ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതാണ്. കെ എന്‍ 135 പി എം 707029 എന്ന നമ്ബറില്‍ ഉള്ള രണ്ട് ലോട്ടറി ടിക്കറ്റുകളാണ് ഷിബിലയ്ക്ക് ലഭിച്ചത്. വെള്ളിയാഴ്ച പാറശ്ശാല ജങ്ഷനില്‍ എത്തിയ ലോട്ടറിക്കച്ചവടക്കാരനില്‍ നിന്ന് ഷിബിലയും സുഹൃത്തും ഓരോ ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നു.
ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇരുവര്‍ക്കും ലഭിച്ചത് ഒരേ ടിക്കറ്റാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ലോട്ടറി വ്യാപാരിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ ലോട്ടറി വ്യാജനല്ലെന്ന് ബോദ്ധ്യമായി. തിങ്കളാഴ്ച ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ടശേഷം അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് പാറശ്ശാല എസ്. ഐ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























