എം.എം മണിയോട് എതിര്‍പ്പില്ല, സിപിഎമ്മിന്റെ ഏത് മന്ത്രിയും എല്‍ഡിഎഫിന്റെ മന്ത്രിയാണ്: കാനം രാജേന്ദ്രന്‍

എം.എം.മണി സംസ്ഥാന മന്ത്രിസഭയില്‍ അംഗമാകുന്നതില്‍ എതിര്‍പ്പോ വ്യത്യസ്ത അഭിപ്രായേമാ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിന്റെ മന്ത്രിയായാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. സിപിഎമ്മിന്റെ ഏത് മന്ത്രിയും എല്‍ഡിഎഫിന്റെ മന്ത്രിയാണ്. അതുപോലെ സിപിഐയുടെ ഏത് മന്ത്രിയും എല്‍ഡിഎഫിന്റെ മന്ത്രിയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
നേരത്തെ ഇടുക്കിയില്‍ സംഘടിപ്പിച്ച കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ വച്ച് സിപിഐ മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവരെ മണി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മണിയുടെ വിമര്‍ശനത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും സിപിഐ സംസ്ഥാന നേതൃത്വവും പാര്‍ട്ടി പത്രമായ ജനയുഗവും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മണിക്കെതിരെ ജനയുഗത്തില്‍ എഡിറ്റോറിയല്‍ പേജില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. മണിയാശാന്റെ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സിപിഎം-സിപിഐ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്തു.
മണിയുടെ വിമര്‍ശനത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം മണിയോട് വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കി.
https://www.facebook.com/Malayalivartha



























