ജയരാജന് തെറിച്ചതിനു പിന്നില്‍ അഴിമതി

ജയരാജനെ മന്ത്രിസഭയിലേയ്ക്ക് തിരികെ കൊണ്ടു വരാത്തതിനു കാരണം അഴിമതിയാണെന്ന് സൂചന. കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നും കോടികള്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവ് വാങ്ങിയെന്നാണ് സൂചന. ഇക്കാര്യം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അറിയാമെന്നും അതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നു. ജേക്കബ് തോമസ് തനിക്ക് ലഭിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അതിനെ തുടര്‍ന്നാണ് ജയരാജനെ ഒഴിവാക്കിയതെന്നും അറിയുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അറിയുന്നു.
ജയരാജനെതിരെ ശക്തമായ നിലപാട് പിണറായി സ്വീകരിക്കാന്‍ കാരണം അഴിമതിയാണെന്നും പറയപ്പെടുന്നു. അതേസമയം സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പുറത്തറിഞ്ഞാല്‍ സര്‍ക്കാരിനു കളങ്കമുണ്ടാകുമെന്നാണ് ഇവരുടെ വാദം. അഞ്ചു കോടി രൂപയുടെ ആരോപണമാണ് ജയരാജന്റെ പേരിലുള്ളത്. ജയരാജന്‍ വിചാരിക്കാതെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലയനങ്ങില്ല. കാരണം അദ്ദേഹം മട്ടന്നൂര്‍ എംഎല്‍എയാണ്.
അതേസമയം വിമാനത്താവള കമ്പനിയില്‍ നിന്നും ജയരാജന്‍ സ്വീകരിച്ചത് കോഴയല്ലെന്നും പാര്‍ട്ടി ഫണ്ടാണെന്നും ജയരാജനുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. അത് എന്തായാലും പണത്തിന്റെ ക്രയവിക്രയം ജയരാജന്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ജയരാജന്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്. മണിയെ മന്ത്രിയാക്കിയതോടെ മന്ത്രിസഭയില്‍ തനിക്ക് ബര്‍ത്തില്ലാതായതായി ജയരാജന്‍ കരുതുന്നു. എങ്ങനെയെങ്കിലും മടങ്ങിയെത്താമെന്നായിരുന്നു ഇതുവരെ ജയരാജന്റെ പ്രതീക്ഷ.
കണ്ണൂര്‍ വിമാനത്താവള കമ്പനിക്കാരില്‍ നിന്നും കോഴ വാങ്ങിയ വിവരം വിജിലന്‍സ് ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ജയരാജന്‍ വിവാദം നടക്കുന്ന സമയത്ത് അതീവ രഹസ്യമായി മുഖ്യമന്ത്രിയെ കണ്ട വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിച്ചതായും സൂചനയുണ്ട്.
താന്‍ എംഎല്‍എസ്ഥാനം രാജി വയ്ക്കുമെന്ന ജയരാജന്റെ വിരട്ടലില്‍ സിപിഎം വീണിട്ടില്ല. ജയരാജന്‍ രാജിവയ്ക്കുകയാണെങ്കില്‍ ചെയ്യട്ടേ എന്നാണ് സിപിഎം നിലപാട്. മട്ടന്നൂര്‍ പോലൊരു സ്ഥലത്ത് നിന്നും സിപിഎമ്മിനു ഒരാളെ ജയിപ്പിച്ചെടുക്കാന്‍ പ്രയാസമില്ലെന്നാണ് സിപിഎം കരുതുന്നത്. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനാവുകയാണെങ്കില്‍, അദ്ദേഹത്തെ പുറത്താക്കാന്‍ പോലും മടിക്കില്ലെന്ന സൂചന കോടിയേരി നല്‍കി കഴിഞ്ഞു. അതേസമയം ജയരാജന്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അത് സ്വയം അറിഞ്ഞു കൊണ്ടായിരിക്കില്ലെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അങ്ങനെയാണെങ്കില്‍ പണം വാങ്ങാന്‍ ജയരാജനെ പ്രേരിപ്പിച്ചവരെ കുറിച്ച് അന്വേഷണം വരും.
ഏതായാലും ഇപി ജയരാജന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റു പോലും കിട്ടിയെന്നു വരില്ല. മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരാമെന്ന മോഹവും അസ്ഥാനത്തായി. ഒരിക്കലും തനിക്ക് മന്ത്രിസഭയിലെത്താന്‍ കഴിയില്ലെന്ന് ജയരാജന് ബോധ്യമായി കഴിഞ്ഞു. കണ്ണൂര്‍ എം പി പി കെ ശ്രീമതിയോട് സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തി കഴിഞ്ഞു.
സിപിഎം മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ അഴിമതി നടത്തിയാലും ഇതു തന്നെയാണ് അവസ്ഥയെന്ന വ്യക്തമായ സൂചനയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ജയരാജന്‍ പോയെങ്കിലും ചില മന്ത്രിമാര്‍ക്ക് അഴിമതിയില്‍ താത്പര്യമുണ്ട്. ആതിരപ്പള്ളി പദ്ധതിയും മറ്റും വരുന്നതു കൊണ്ടാണ് മണിയാശാനെ പോലൊരു കളങ്കരഹിതനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മണിയാശാന്‍ പേരുദോഷം കേള്‍പ്പിക്കില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്. കടകംപള്ളി സുരേന്ദ്രനില്‍ നിന്നും വൈദ്യുതി വകുപ്പ് എടുത്തുമാറ്റിയതും സംഭവമാണ്.
https://www.facebook.com/Malayalivartha



























