തമ്മലിടി രൂക്ഷം നേതാക്കള്‍ ചേരി തിരിയുന്നു...സഹകരണസമരത്തിന്റെ പേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരനും ചെന്നിത്തലയും രണ്ടുതട്ടില്‍; പരസ്യവിമര്‍ശനവുമായി കെ മുരളീധരന്‍

സഹകരണത്തില്‍ യാതൊരു സഹകരണവുമില്ലാതെ യുഡിഎഫ്. നോട്ടു നിരോധനത്തിന്റെ പേരില്‍ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം. സംയുക്ത സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടിയ യുഡിഎഫ് യോഗത്തില്‍ ഈ നിലപാടല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്. പിന്നിട് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ വി എം സുധീരന്‍ തന്റെ മുന്‍നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. അതേസമയം യോജിയ തീരുമാനമെടുക്കാതെ ഒരോരുത്തരും സ്വന്തം തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ മുരളീധരനും വ്യക്തമാക്കി. ഇതോടെ സഹകരണ സമത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പരസ്യ വിഴുപ്പലക്കലാണ് നടക്കുന്നത്. ഇന്ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിലെടുക്കാനുള്ള തീരുമാനത്തിനുവേണ്ടിയായിരുന്നു യുഡിഎഫ് യോഗം.
അതേസമയം യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കാനും അതിനുശേഷം തുടര്‍ നടപടിയും പ്രക്ഷോഭവും എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നുമായിരുന്നു സുധീരന്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആരുടെയെങ്കിലും തീരുമാനം തള്ളിയെന്നോ ആരെയെങ്കിലും ഒറ്റപ്പെടുത്തിയെന്നോ ഉള്ള വിവരങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനത്തിനു ശേഷവും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടികള്‍ അടുത്ത യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കാന്‍ മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പൊതു ജനകീയ വിഷയങ്ങളില്‍ യോജിച്ച, രാഷ്ട്രീയം മറന്നുള്ള പോരാട്ടമാണ് വേണ്ടതെന്നും ഇത്തരമൊരു തീരുമാനം യുഡിഎഫ് എടുക്കുംമുമ്പ് ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ശരിയായില്ലെന്നും സുധീരനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തതോടെ സുധീരന്‍ തികച്ചും ഒറ്റപ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലീഗാണ് ഇക്കാര്യത്തില്‍ സുധീരനെതിരെ നിലപാടുമായി എത്തിയത്.
യോജിച്ച പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ വന്‍ തര്‍ക്കം നിലനില്‍ക്കുയാണെന്നും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുപക്ഷത്തും സുധീരനും ഹസ്സനുമെല്ലാം മറുവശത്തുമെന്ന നിലയില്‍ രണ്ടുചേരികള്‍ ഉണ്ടായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം യോജിച്ച പ്രക്ഷോഭം എന്ന വിഷയത്തില്‍ മാത്രമാണ് ഭിന്നതയെന്നും കേന്ദ്രത്തിന്റെ കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ ജനദ്രോഹ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നുമുള്ള നിലപാടാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം സുധീരന്റെ വാക്കുകളിലും പ്രകടമായിരുന്നു.
https://www.facebook.com/Malayalivartha



























