അവിടെയും പെടാപാട് തന്നെ: പാവം തച്ചങ്കരി ഭാഗ്യക്കുറിയില്‍ കാലിടറുമോ

ഏത് അച്ഛന്‍ വന്നാലും അമ്മയ്ക്ക് കിടക്ക പൊറുതിയില്ലെന്ന മട്ടിലാണ് വിവാദ ഐപിഎസുകാരന്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ കാര്യം. ബര്‍ത്ത്‌ഡേ ആഘോഷിച്ച് പണി തെറിച്ച ഇന്ത്യയിലെ ആദ്യത്തെ ഉദ്യോഗസ്ഥന്‍ എന്ന് ഖ്യാതി നേടിയ തച്ചങ്കരി ഏറെ പണിപ്പെട്ടാണ് കാക്കനാട്ടെ കേരള ബുക്‌സ് ആന്റ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റിയിലെ ജോലി സ്ഥിരപ്പെടുത്തി എടുത്തത്. ഭാഗ്യക്കുറി ടിക്കറ്റാണ് ഇപ്പോള്‍ ടോമിനു വില്ലനായി തീര്‍ന്നിരിക്കുന്നത്
ഭാഗ്യക്കുറി ടിക്കറ്റ് അച്ചടിക്കുന്ന സര്‍ക്കാര്‍ പ്രസാണ് കൊച്ചിയിലെ കേരള ബുക്‌സ് ആന്റ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി. ഇവിടെയാണ് കേരള ഭാഗ്യക്കുറി അച്ചടിക്കുന്നത്. കേരള ഭാഗ്യക്കുറി അച്ചടിക്കുന്ന സര്‍ക്കാര്‍ പ്രസില്‍ നിന്നം ഭാഗ്യക്കുറി അച്ചടിക്ക് ഉപയോഗിക്കുന്ന പ്ലേറ്റ് മോഷണം പോയെന്നാണ് സംസ്ഥാന പോലീസ് മേധാവി പറയുന്നത്. കെ ബിപി എസില്‍ അച്ചടിക്കുന്ന സാധനത്തിന്റെ പ്ലേറ്റ് മോഷണം പോയെങ്കില്‍ കമ്പനിയുടെ മേലധികാരിക്ക് ഉത്തരം പറയേണ്ടി വരും. 2015 സെപ്റ്റംബര്‍ 9 മുതല്‍ സ്ഥാപനത്തിന്റെ എംഡിയാണ് ടോമിന്‍ ജെ തച്ചങ്കരി
ഭാഗ്യക്കുറി അച്ചടി ഏറെ നാളായി നടന്നു വരുന്നത് കെബിപിഎസിലാണ്. നോട്ട് നിരോധനം കാരണം ലോട്ടറി വ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ അച്ചടി താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ പുനരാരംഭിച്ചു.
ഭാഗ്യക്കുറി അച്ചടിക്കുന്ന പ്ലേറ്റ് തൊഴിലാളികള്‍ പുറത്തുള്ള ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനു പിന്നില്‍ അന്താരാഷ്ട്ര ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട് നേരത്തെ ഒറ്റനമ്പര്‍ ലോട്ടറിയുടെ ഉടമസ്ഥരായ സാന്റിയാഗോ മാര്‍ട്ടിനും മറ്റും സംഭവവുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. വ്യാജ ലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വരികയാണെങ്കില്‍ ഭാഗ്യക്കുറി അച്ചടിക്കുന്ന പ്രസിന്റെ ചുമതലക്കാരനെന്ന നിലയില്‍ ടോമിന്‍ തച്ചങ്കരിക്ക് മറുപടി പറയേണ്ടി വരും. ഭാഗ്യക്കുറി അച്ചടി അതീവ രഹസ്യമായാണ് നടത്തുന്നത്. മറ്റാര്‍ക്കും ഇതു സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ല. ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കു പോലും അജ്ഞാതമാണ് ലോട്ടറി സംബന്ധിച്ച കാര്യങ്ങള്‍. എന്നിട്ടും വിവരങ്ങള്‍ ചോര്‍ത്തണമെങ്കില്‍ അതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു പറയേണ്ടി വരും.
ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒരേ നമ്പറുള്ള രണ്ട് ലോട്ടറികള്‍ക്ക് ഭാഗ്യം അടിക്കാറുണ്ട്. ഒരേ നമ്പറുള്ള രണ്ട് ലോട്ടറികള്‍ സംഭവ്യമല്ല. അതിനര്‍ത്ഥം സമ്മാനം കിട്ടിയ നമ്പര്‍ മറ്റാരോ അച്ചടിക്കുന്നു എന്നാണ്. ആദ്യം എത്തുന്നത് വ്യാജനാണെങ്കില്‍ അയാള്‍ സമ്മാനം വാങ്ങി പോവുകയു ചെയ്യും. ഓരേ നമ്പര്‍ ലോട്ടറികള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമായത്. എന്നാല്‍ കേരള പോലീസിന് ഇതുവരെയും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഉന്നതങ്ങളില്‍ പ്രതികളുടെ സ്വാധീനമാകാം കാരണം
എക്കാലത്തും വിവാദങ്ങളുടെ തോഴനായിരുന്നു ടോമിന്‍ ജെ തച്ചങ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നിട്ടും അദ്ദേഹം ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പുറത്താകാനുള്ള കാരണം വര്‍ദ്ധിച്ച വിവാദങ്ങള്‍ തന്നെയാണ്.
https://www.facebook.com/Malayalivartha



























