എം.എം മണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എം.എം മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ മണിയുടെ ബന്ധുക്കളും ഇടുക്കിയില്‍ നിന്നുള്ള അടുത്ത പാര്‍ട്ടി പ്രവര്‍ത്തകരും തിരുവനന്തപുരത്ത് എത്തി. വൈദ്യുതി വകുപ്പാണ് മണിക്ക് ലഭിക്കുക.
രണ്ട് മന്ത്രിമാരുടെ വകുപ്പുകളില്‍ കൂടി മാറ്റംവരുത്തിയാണ് 72 വയസ്സുകാരനായ മണി മന്ത്രിസഭയിലേക്ക് വരുന്നത്. കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് വൈദ്യുതി വകുപ്പ് എടുത്ത് മാറ്റിയപ്പോള്‍ ദേവസ്വം ബോര്‍ഡ് നിലനിര്‍ത്തി സഹകരണ, ടൂറിസം വകുപ്പുകള്‍ കൂടി പുതുതായി നല്‍കാനും തീരുമാനിച്ചു. സഹകരണ, ടൂറിസം വകുപ്പുകള്‍ കൈകാര്യംചെയ്തിരുന്ന എ.സി. മൊയ്തീന് ഇ.പി. ജയരാജന്റെ കൈവശമുണ്ടായിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതല നല്‍കും.
https://www.facebook.com/Malayalivartha



























