ചിറ്റപ്പനിത് മോശം കാലം...ബന്ധുനിയമനം നടത്തുന്നതില്‍ നിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയിരുന്നുവെന്നു കോടിയേരിയുടെ വെളിപ്പെടുത്തല്‍

വിവാദ ബന്ധുനിയമനം നടത്തുന്നതില്‍ നിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയിരുന്നുവെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി അങ്ങനെയാണു പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചു.
തന്റെ ഒഴിവില്‍ എം.എം.മണിയെ മന്ത്രിസഭയിലെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനകമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് ജയരാജന്‍ എകെജി സെന്റര്‍ വിട്ടശേഷമാണു സംസ്ഥാന സെക്രട്ടറി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാദ നിയമനകാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരസ്യനിലപാടിനോട് ഇതു യോജിക്കാത്തതാണെങ്കിലും ആ നിലയിലല്ല അക്കാര്യം കോടിയേരി വിശദീകരിച്ചത്. താന്‍ വിലക്കിയശേഷവും ഇതുമായി ജയരാജന്‍ മുന്നോട്ടുപോയതു മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയലും മുഖ്യമന്ത്രി കണ്ടിട്ടില്ല.
കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ ആലോചനയുണ്ടെന്നു ജയരാജന്‍ ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പക്ഷേ, പിന്നീടു സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പെട്ടതെന്നു മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിച്ചു. ഉടന്‍ അതു റദ്ദാക്കാനും നിര്‍ദേശിച്ചു.
വിശ്വസ്തനായ ഇ.പി.ജയരാജനെ മുഖ്യമന്ത്രി കൈവിട്ടത് ഈ പശ്ചാത്തലത്തിലാണ്. രാജിക്ക് ആദ്യം വഴങ്ങാതെനിന്ന ജയരാജനെ തുണയ്ക്കാതിരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും ഈ നീരസമാണ് എന്നാണു കോടിയേരിയുടെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്. മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള അവസരം നിഷേധിച്ചു മണിയെ മന്ത്രിയാക്കിയതിനെതിരെയുള്ള ജയരാജന്റെ പ്രതിഷേധം സംസ്ഥാന നേതൃത്വത്തിനു പിടിച്ചിട്ടില്ല. കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തുടര്‍ന്നു പങ്കെടുക്കാന്‍ കൂട്ടാക്കാതിരുന്നത് സംഘടനാരീതിയില്‍ നിന്നുള്ള വ്യതിചലനമായും നേതൃത്വം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha



























