ക്രൂരതയുടെ മറ്റൊരു മുഖം, ഫസല്‍ വധക്കേസിലെ പ്രതിക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചെന്നു റിപ്പോര്‍ട്ട്

തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട സംഘമാണെന്ന മൊഴി നല്‍കിയ സംഭവം പൊലീസ് മൂന്നാംമുറ ഉപയോഗിച്ച് പറയിപ്പിച്ചതാണെന്ന് ജയിലിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനായ സുഭീഷ്. ഈ മാസം പതിനേഴിന് രാത്രി കസ്റ്റഡിയിലെടുത്ത് നേരെ കൊണ്ടുപോയത് അഴീക്കല്‍ ഭാഗത്തെ ഏതോ പൊലീസ് സ്റ്റേഷനിലേക്കാനിന്നും അവിടെ കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും മുഖത്ത് നിരന്തരമായി ഉപ്പുവെള്ളമൊഴിച്ചു ഉപദ്രവിച്ചതായുമാണ് പരാതി. പൊലീസ് സംഘത്തിന്റെ മൂന്നാം മുറ പ്രയോഗത്തോടെ അബോധാവസ്ഥയിലായ പിറ്റെദിവസമാണ് ബോധം വീണത് എന്നും സുഭീഷ് പറയുന്നു.
പിന്നീട് പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയതിനു ശേഷം തലശ്ശേരി ഭാഗത്തെ ഏതോ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ഇന്നലെ വൈകിട്ടോടെ സുഭീഷിനെ കാണാനെത്തിയ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോട് ഇയാള്‍ പറഞ്ഞു. ഇവിടെ വച്ച് കാല്‍ ഇരുവശത്തേക്കും അകത്തിവച്ച് കാലിന്റെ മുകളില്‍ സ്റ്റൂള് വച്ച് അമര്‍ത്തി. ഭക്ഷണം തരാതെ ഒന്നരദിവസത്തോളം പീഡിപ്പിച്ചു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ ഉപ്പുവെള്ളം നല്‍കി. കാലിനടിയില്‍ ഇരുമ്ബുദണ്ഡ് വച്ചും ലാത്തിവച്ചും പൊലീസുകാര്‍ മാറിമാറി മര്‍ദ്ദിച്ചു. അബോധാവസ്ഥയില്‍ ഉറങ്ങിപ്പോയപ്പോള്‍ കണ്ണില്‍ ശക്തമായി വെളിച്ചമടിച്ച് മണിക്കൂറുകളോളം കാഴ്ചയില്ലാത്ത അവസ്ഥയിലാക്കി. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ, ഇടവിട്ട് ദേഹത്ത് വെള്ളം ഒഴിച്ചു. ദീര്‍ഘനേരം ബോധം കെട്ടതോടെ ശനിയാഴ്ച ഉച്ചയോടെയാണ് മര്‍ദ്ദനത്തിനും പീഡനങ്ങള്‍ക്കും അല്‍പം ശമനം വന്നതെന്നും സുഭീഷ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെയാണ് അജ്ഞാതകേന്ദ്രത്തില്‍ വച്ച് മൊഴി ചിത്രീകരിച്ചത്. എഴുതി തയ്യാറാക്കിയ നോട്ട് ബുക്ക് തറയില്‍ വച്ചിരുന്നു. അതിലെ വാക്കുകള്‍ ക്യാമറയ്ക്ക് മുന്നില്‍ വായിച്ചില്ലെങ്കില്‍ നിന്റെ വീട്ടുകാരെപ്പോലും വെറുതെ വിടില്ലെന്നും, അവരെല്ലാം പൊലീസ് കസ്റ്റഡിയിലാണെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് പറഞ്ഞ് പഠിപ്പിച്ചതെല്ലാം ക്യാമറയ്ക്ക് മുന്നില്‍ അതുപോലെ പറഞ്ഞത്.
മൊഴി കൊടുത്തതിന് ശേഷമാണ് ഭക്ഷണം സാധാരണ നിലയില്‍ നല്‍കിയത്. തുടര്‍ന്ന് രാത്രി ഒമ്ബതരയോടെയാണ് സുഭീഷിനെ മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചത്. സുഭീഷില്‍ നിന്നെടുത്ത മൊഴിയും മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു.
പതിനേഴാം തീയതിയാണ് വടകര- മൂരാട് പാലത്തിനടുത്ത് വച്ച് രാത്രിയില്‍ സുഭീഷിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം 10-ാം തിയതി സിപിഐ(എം) പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് സുഭീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുഭീഷിനെതിരെ മൂന്നാം ഉപയോഗിച്ച സംഭവത്തിലും, കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാത്തതിലും പരാതി നല്‍കാനൊരുങ്ങുകയാണ് ആര്‍എസ്എസ് നേതൃത്വം എന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട് ചെയ്യുന്നു.
ഫസല്‍ വധത്തോടെ തലശ്ശേരി മേഖലയില്‍ മുസ്ലിം ജനവിഭാഗത്തിനിടയില്‍ സിപിഎമ്മിന് സ്വാധീനം കുറഞ്ഞിരുന്നു. സ്വാധീനം തിരിച്ചു പിടിക്കുന്നതിനുള്ള കുതന്ത്രമാണ് ഏതാനും ഉദ്യോഗസ്ഥരെ വച്ച് സിപിഐ(എം) നടത്തുന്നതെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് പത്രവിതരണം നടത്തുകയായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. സംഭവം ആര്‍.എസ്.എസിന്റെ തലയില്‍ വച്ചുകെട്ടി സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ കാരായി രാജനും ചന്ദ്രശേഖരനും ശ്രമിച്ചതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലത്ത് തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവിങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പടെ എട്ട് സിപിഐ(എം) പ്രവര്‍ത്തകരെയാണ് ഫസല്‍ വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്തത്. കേസില്‍ ഏഴും എട്ടും പ്രതികളാണ് നേതാക്കള്‍.
https://www.facebook.com/Malayalivartha



























