ഇന്ധന ക്ഷാമത്തിലേക്ക് കേരളം ... റിസര്‍വ് ചെയ്യാന്‍ മറക്കണ്ട

ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്ബനം ഐഒസിയിലെ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുന്നതായി സൂചന.
സംസ്ഥാനത്തെ ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്. 900ത്തോളം ഐഒസി പമ്ബുകളുടെ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പമ്ബുകള്‍ അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ഐഒസിയിലെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എച്ച്പിസി, ബിപിസി പമ്ബുകളും ഇന്ധനം എടുക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ എറണാകുളം കളക്ടര്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടിരുന്നു.
കരാര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഐഒസി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തും. ടെന്‍ഡര്‍ പ്രശ്‌നത്തില്‍ കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണ പണിമുടക്ക് നടന്നിരുന്നു. ഏറ്റവും അവസാനം സമരം നടന്നത് ഒക്ടോബറിലായിരുന്നു. ഗതാഗത, തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നിലവിലെ ടെന്‍ഡറിലെ അപാകതകള്‍ പരിഹരിച്ച ശേഷം പുതിയത് സ്വീകരിച്ചാല്‍ മതിയെന്ന് തീരുമാനമായിരുന്നു. എന്നാല്‍ ഈ തീരുമാനം മറികടന്ന് ഡിസംബര്‍ മൂന്നിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച വീണ്ടും സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























