ഇ.പി ജയരാജന്‍ തിരിഞ്ഞു കുത്തുന്നു, എംഎല്‍എ സ്ഥാനം രാജി വയ്ക്കും?

സിപിഎം നിയമസഭാംഗം ഇ.പി ജയരാജന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു. തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനം നടന്നിട്ടും അതില്‍ അദ്ദേഹം സംബന്ധിച്ചില്ല. ബന്ധു നിയമനത്തിന്റെ പേരിലാണ് ജയരാജന്‍ ഉടക്കി നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതു പോലെ അഴിമതിയാണ് ജയരാജനെ ഒഴിവാക്കാനുള്ള പ്രധാന കാരണം.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച ജയരാജനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നായിരുന്നു മറുപടി.
ബന്ധു നിയമനത്തിന്റെ പേരിലാണ് തന്നെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തിയതെങ്കില്‍ ആരെയെല്ലാം നിയമിക്കണമെന്ന് തീരുമാനിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നാണ് ജയരാജന്റെ വാദം. സിപിഎം പോലൊരു പാര്‍ട്ടിയില്‍ തോന്ന്യാസങ്ങള്‍ നടക്കാറില്ല, മന്ത്രിമാര്‍ക്ക് തങ്ങളുടെ വകുപ്പുകളില്‍ യാതൊരു റോളുമില്ല. പാര്‍ട്ടി തീരുമാനം നടപ്പിലാക്കാനുള്ള റബര്‍ സ്റ്റാമ്പുകള്‍ മാത്രമാണ് മന്ത്രിമാര്‍. പി.കെ. ശ്രീമതി, കോടിയേരിയുടെയും ബന്ധുവാണ്. ശ്രീമതിയുടെ മകനെ കമ്പനിയുടെ തലപ്പത്ത് നിയമിക്കണമെന്ന് തനിക്ക് നിര്‍ദ്ദേശം നല്‍കിയത് കോടിയേരിയാണെന്ന് ജയരാജന്‍ തറപ്പിച്ചു പറയുന്നു. ഇതു സംബന്ധിച്ച് കോടിയേരി കത്തും നല്‍കിയിട്ടുണ്ട്.
ബന്ധു നിയമം മുഖ്യമന്ത്രി വിലക്കിയിരുന്നു എന്ന് മലയാള മനോരമയുടെ ഹെഡ്‌ലൈന്‍ കണ്ട് ജയരാജന്‍ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു. കോടിയേരിയുടെ വെളിപ്പെടുത്തലാണ് സംഭവം. അതേ കോടിയേരി പറഞ്ഞിട്ടാണ് താന്‍ ബന്ധുക്കളെ നിയമിച്ചതെന്നാണ് ഇ. പി. പറയുന്നത്. ബന്ധു നിയമം വഴി താന്‍ അഴിമതിക്കാരനാണെങ്കില്‍ എംഎല്‍ എ സ്ഥാനവും രാജി വച്ചേക്കും എന്നാണ് ഇപിയുടെ വാദം.
ഇപി മട്ടന്നൂര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെങ്കില്‍ പി ജയരാജനെ മത്സരിപ്പിച്ചേക്കും. പി ജയരാജന്‍ കോടതി ഇടപെടലുകള്‍ കാരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. ജയരാജന്‍ മത്സരിച്ചിരുന്നെങ്കില്‍ അദ്ദേഹം മന്ത്രിസഭയിലെ രണ്ടാമനാകുമായിരുന്നു. കാരണം പിണറായിയുടെ വിശ്വസ്തനാണ് പി ജയരാജന്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് അദ്ദേഹം. സത്യസന്ധനും കളങ്കരഹിതനുമാണ് തനി കമ്മ്യൂണിസ്റ്റുകാരനായ പി ജയരാജന്‍. അതേസമയം ഇപി രാജിവയ്ക്കുകയാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവള കമ്പനി വിവാദത്തില്‍ കേസെടുക്കാന്‍ പിണറായി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയേക്കും. എന്നാല്‍ വിഷയങ്ങളെ അത്രത്തോളം ഗുരുതരമാക്കാന്‍ സിപിഎം ശ്രമിക്കുന്നില്ല. എങ്ങനെയെങ്കിലും ഇപി ജയരാജനെ ആശ്വസിപ്പിക്കാനാണ് കോടിയേരിയുടെ ശ്രമം.
പിണറായിയുടെ ലക്ഷ്യമാകട്ടെ മറ്റൊന്നാണ്, കോടിയേരി തന്നെ ജയരാജനെ തീര്‍ക്കട്ടെ എന്നാണ് പിണറായിയുടെ മനസിലിരുപ്പ്. കോടിയേരിയുടെ അറിവോടെയാണ് ബന്ധു നിയമനം നടന്നതെന്ന കാര്യം പിണറായിക്കറിയാം. സിപിഎമ്മിന്റെ ഔദ്യോഗികാംഗീരമില്ലാതെ ഒരിക്കലും ഒന്നും സിപിഎമ്മില്‍ നടക്കില്ലെന്ന് പാര്‍ട്ടിയെ അടുത്തറിയുന്നവര്‍ക്കൊക്കെ അറിയാം.
https://www.facebook.com/Malayalivartha



























