രാമഭദ്രന്‍ കൊലക്കേസില്‍ മന്ത്രിയുടെ സ്റ്റാഫും സിപിഎം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍. മന്ത്രിയുടെ സ്റ്റാഫ് മാക്‌സണെയും ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കരെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2010 ഏപ്രില്‍ 11ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമഭദ്രന്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സിപിഎം പ്രവര്‍ത്തകര്‍ രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് െ്രെകംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. കേസില്‍ 17 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഗൂഢാലോചന നടത്തിയ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നു ആവശ്യപ്പെട്ട രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എന്‍. പീതാബരക്കുറുപ്പ് എംപി ഉള്‍പ്പെടെയുള്ളവര്‍ അന്നത്തെ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും നിവേദനം നല്‍കി. ഇതേ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
https://www.facebook.com/Malayalivartha



























