സാധാരണക്കാര്‍ മോഹന്‍ലാലിനെ ചവിട്ടിപ്പുറത്താക്കും: ശാരദക്കുട്ടി

മോഹന്‍ലാലിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരി എസ് ശാരദക്കുട്ടി. വരി വരിയായി നിന്ന് കടം വാങ്ങിയവരും നിങ്ങളെ വളര്‍ത്തിയവരും തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്ന് പോകുമെന്ന് മോഹന്‍ ലാല്‍ ഓര്‍ക്കണമെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്‌റ്റോയിട്ടിട്ടു . സാധാരണക്കാരായ ആളുകളുടെ ശിരസ്സില്‍ കാല്‍പൊക്കുന്ന താണ്ഡവം വേണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
' തന്നോട് ക്ഷുഭിതനായ കേശവദേവിനോട് 'ഞങ്ങള്‍ പിന്മാറേണ്ട കാലമായോ' എന്ന് ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ വിനയത്തോടെ ചോദിച്ചു. ദേവ് പറഞ്ഞ മറുപടി, 'ക്ഷമിക്കണം, നിങ്ങള്‍ പിന്മാറണം എന്നില്ല.
പക്ഷെ, ഞങ്ങള്‍ നിങ്ങളെ ചവിട്ടി കടന്നു പോകും' എന്നാണ്. പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, അതാണ് കാലം. അതാണ് ലോകം.ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്നു പോകും. അത് കൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത് ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കല്ലേ., ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യര്‍.
https://www.facebook.com/Malayalivartha



























