ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നു

അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നു. ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങളാണ് പിന്‍വലിച്ചത്. ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ട നിക്ഷേപങ്ങളിലേറെയും പോകുന്നത് പുതുതലമുറ ബാങ്കുകളിലേക്കാണെന്നും ആരോപണം ഉയരുന്നുണ്ട്.
സംസ്ഥാനത്തൊട്ടാകെ 62,000 കോടിരൂപയുടെ നിക്ഷേപവും 33,000 കോടിരൂപയുടെ വായ്പയും ജില്ലാ സഹകരണ ബാങ്കുകള്‍ക്കുണ്ട്. 40 ലക്ഷത്തോളം ഇടപാടുകാരും. നോട്ടുകള്‍ അസാധുവാക്കിയതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മാത്രം ജില്ലാ സഹകരണ ബാങ്കുകള്‍ 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരുന്നു. വായ്പയെടുത്തവരില്‍ മറ്റുബാങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ കടുത്ത ആശങ്കയിലാണ്.
ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ സ്തംഭിച്ച സാഹചര്യത്തിലാണ്, പല നിക്ഷേപകരും പണം പിന്‍വലിക്കാന്‍ തുടങ്ങിയത്. പതിനാലാം തീയതിയാണ് അസാധുനോട്ടുകളുടെ വിനിമയത്തില്‍ നിന്ന് ജില്ലാ സഹകരണബാങ്കുകളെ ആര്‍ബിഐ വിലക്കിയത്. അതിനു ശേഷമുള്ള ഏഴു ദിവസം കൊണ്ടുതന്നെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് 20 കോടിരൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.
സഹകരണ ബാങ്കുകളിലെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയടക്കം ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശങ്ക മാറുന്നില്ല. റിസര്‍വ് ബാങ്ക് എത്രയും വേഗം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന് സഹകരണ മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha



























