മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ പ്രതികരിച്ചുവെന്ന വാര്‍ത്ത...

നോട്ട് നിരോധിക്കലുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ പ്രതികരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേയല്ല താന്‍ പ്രതികരിച്ചത്. താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പങ്കുവച്ചത്.

അതില്‍ നുണയുണ്ടെന്ന് പറയുന്നവര്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ന നോക്കണമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

പല നവ മാധ്യമങ്ങളും പറയുന്ന പോലെ ഞാന്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെതിരെയല്ല പ്രതികരിച്ചത്..
മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനത്തെ ഞാന്‍ കണ്ടതാണ്, അനുഭവിച്ചതാണ്. അവര്‍ക്ക് വേണ്ടിയാണ് പ്രതികരിച്ചത്. അതില്‍ നുണയുണ്ടെന്ന് പറയുന്ന ഒരാളെങ്കിലും ഒന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ന് നോക്കൂ. കാര്‍ഡുളള എത്ര പേരുണ്ടെന്ന് നോക്കൂ, ബന്ധുക്കളുളള എത്ര പേരുണ്ടെന്ന് നോക്കൂ. പെട്ടെന്ന് കടം കൊടുക്കാന്‍ എത്ര പേരുണ്ടെന്ന് നോക്കുവെന്നായിരുന്നു
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്
https://www.facebook.com/Malayalivartha



























