തലസ്ഥാനത്ത് നഗരമധ്യത്തിലെ ഫ്‌ളാറ്റിലും എത്തി അനധികൃത ഡി.ജെ. പാര്‍ട്ടി, സംഭവം പുറത്തറിഞ്ഞത് പോലീസ് പൊളിച്ചടുക്കിയപ്പോള്‍

തിരുവനന്തപുരം നഗരമധ്യത്തിലെ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റില്‍ നടത്തിയ പോലീസ് റെയ്ഡില്‍ ഡി.ജെ. പാര്‍ട്ടി നടത്തിയവര്‍ കുടുങ്ങി. അനധികൃതമായി പാര്‍ട്ടി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സിറ്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മന്ത്രിമന്ദിരങ്ങള്‍ക്കും നിയമസഭാ മന്ദിരത്തിനും തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയത്.
പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന എട്ടോളം യുവതീയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടി നടന്ന ഫ്‌ളാറ്റില്‍നിന്നു ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. ഉന്നതര്‍ താമസിക്കുന്ന ഈ പാര്‍പ്പിടസമുച്ചയത്തിലെ ഫ്‌ളാറ്റില്‍ കുറെ നാളുകളായി ചെറുപ്പക്കാര്‍ ഒത്തുകൂടാറുണ്ടായിരുന്നു.
ബഹളം സഹിക്കാന്‍ വയ്യാതായതോടെയാണു സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ പോലീസിനെ വിവരമറിയിച്ചത്. പിടിയിലായവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha



























