പേരുമാറ്റം പലതും കണ്ടിട്ടുതന്നെ: ശബരിമലയുടെ പേരു മാറ്റിയത് കേസ് ബോര്‍ഡിന് അനുകൂലമാക്കാന്‍

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനം തടയുന്നതിനുവേണ്ടിയ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന ചിന്താഗതിയിലാണ് സുപ്രീംകോടതി നീങ്ങുന്നത്. അടുത്ത വര്‍ഷമാദ്യം കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ഇത്തരത്തിലൊരു തീരുമാനം എടുക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അത്തരമൊരു നിരീക്ഷണമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ നിരവധി ധര്‍മ്മ ശാസ്താക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ഇല്ല. ബോര്‍ഡിനു കീഴിലുള്ള എല്ലാ ധര്‍മ്മ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. ധര്‍മ്മ ശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം ഉണ്ടെങ്കില്‍ ശബരിമലയില്‍ മാത്രം അക്കാര്യം അവഗണിക്കാനാവില്ല. സുപ്രീം കോടതിയില്‍ ശബരിമല കേസില്‍ ഹാജരാകുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്റെ നിര്‍ദ്ദേശാനുസരണമാണ് ക്ഷേത്രത്തിന്റെ പേരു മാറ്റാന്‍ തീരുമാനമായത്. പേരു മാറ്റുകയാണെങ്കില്‍ കേസില്‍ ബോര്‍ഡിന് അനുകൂലമായി തീരുമാനമുണ്ടാകുമെന്നാണ് ബോര്‍ഡിന് ലഭിച്ച ഉപദേശം
ശബരിമലയില്‍ സ്ത്രീപ്രവേശനം സാധിക്കില്ലെന്ന തീരുമാനത്തില്‍ തന്നെയാമ് ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഹൈന്ദവ വികാരം ബോര്‍ഡിന് എതിരാകുമെന്ന് പ്രസിഡന്റും അംഗങ്ങളഉം കരുതുന്നു. ബോര്‍ഡ് ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഭരണസമിതിയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയം ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കേണ്ടതില്ലെ എന്നതായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്ത്രീ പ്രവേശം ആകാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പ്രസ്തുത സത്യവാങ് മൂലത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാനും സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ ബിജെപി തുറന്നെതിര്‍ക്കും. പിണറായി സര്‍ക്കാരിനെതിരായ ആയുധമാക്കി അവരിലെ സ്ത്രീ പ്രവേശത്തെ മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഹൈന്ദവ വികാരം സിപിഎമ്മിനെതിരെ ഉണര്‍ത്താനും ബിജെപി ശ്രമിക്കും. യുഡിഎഫ് സര്‍ക്കാര്‍ തറപറ്റാനുള്ള പ്രധാന കാരണം ഹൈന്ദവ വികാരം എതിരായതാമ്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നിലംപൊന്തിയത് ഹൈന്ദവ വോട്ടുകള്‍ സിപിഎമ്മില്‍ കേന്ദ്രീകരിച്ചതു കാരണമാണ്, മാത്രവുമല്ല ചരിത്രത്തില്‍ ആദ്യമായി ഒ രാജഗോപാല്‍ കേരള നിയമസഭയില്‍ എത്തുകയും ചെയ്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പേരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നു. ദേവസ്വം ബോര്‍ഡ് തന്നോട് ആലോചിക്കാതെ തീരുമാനമെടുത്തു എന്നാണ് മന്ത്രിയുടെ ആക്ഷേപം. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഒരു സ്വതന്ത്ര സ്ഥാപനമായിരിക്കെ തീരുമാനമെടുക്കാന്ഡ ആരുടെയും അനുവാദം വേണ്ട. അതേസമയം പേരുമാറ്റലിന് പിന്നിലുള്ള ലക്ഷ്യം കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പുറത്തു വന്നാല്‍ കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha



























