പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനാല്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയിലേക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനാല്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയിലേക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ധരിപ്പിക്കാനാണ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സര്‍വകക്ഷി സംഘത്തിന് കാണാനുള്ള അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധനകാര്യ മന്ത്രിയെ കണ്ടോളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയത്. സംസ്ഥാന ധനമന്ത്രിയും താനും പിന്നീട് കേരളത്തില്‍ നിന്നുള്ള എം.പി മാരും ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനാല്‍ വീണ്ടും ധനകാര്യമന്ത്രിയെ കാണാന്‍ വേണ്ടി ഡല്‍ഹിയിലേക്കില്ലെന്ന് പിണറായി പറഞ്ഞു. ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും പോയവര്‍ സര്‍വകക്ഷി സംഘത്തെ കാണരുതെന്ന് പറഞ്ഞിട്ടുണ്ടാവുമെന്നും അതിന്റെ തുടര്‍ച്ചയായിട്ടാവാം കാണാന്‍ അനുമതി നിഷേധിച്ചതെന്നും ബി.ജെ.പി സംഘത്തിന്റെ ഡല്‍ഹി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി മറുപടി നല്‍കി.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്?ച നടത്താന്‍ ശ്രമം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സര്‍വകക്ഷി സംഘത്തിന് കാണാനുള്ള അനുമതി നല്‍കിയില്ല.
കേരള നിയമ സഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയാറല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിയമസര്‍വകക്ഷി സംഘത്തിന് സമയം നല്‍കാതിരക്കുന്നത് സംസ്ഥാനത്തോടു കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണ്. സംസ്ഥാനങ്ങളെ അംഗീകരിക്കുന്ന മര്യാദ കേന്ദ്ര ഭരണാധികാരികളെല്ലാം പാലിച്ചിരുന്നു. തനിക്കതൊന്നും ബാധകമല്ലെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മറുപടി വ്യക്തമാക്കുന്നത്.
നിയമസഭയയെയും സംസ്ഥാനങ്ങളെയും അംഗീകരിക്കുകയെന്നത് ജനാധിപത്യ പ്രകിയയുടെ ഭാഗമാണ്. ഹിറ്റ്‌ലറില്‍നിന്നും മുസോളിനിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടന നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാറില്‍ നിന്ന് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. കേരള നിയമസഭ അംഗീകരിച്ച പ്രമേയം ഡല്‍ഹിയിലെ കേരള റസിഡന്റ് കമീഷണര്‍ മുഖേന പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിക്കുമെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha



























