മോഡി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് വി.എസ്, മോഡി തനി ആര്‍.എസ്.എസുകാരനായി മാറി

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. മോഡി തനി ആര്‍.എസ്.എസുകാരനായി മാറി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തിവച്ച് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് മോഡിയെന്നും വി.എസ് പറഞ്ഞു. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാനോ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല.
ഇപ്പോള്‍ കേരള ജനതയുടെ പൊതുവികാം ധരിപ്പിക്കാന്‍ തയ്യാറെടുത്ത സര്‍വകക്ഷി സംഘത്തെയും ഒഴിവാക്കുകയാണ്.
കേരളത്തെ പൂര്‍ണമായും ഒഴിവാക്കുക വഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുക കൂടിയാണ് മോഡി ചെയ്തിരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























