ജോലി വാഗ്ദാനം ചെയ്ത് അമ്പത്തൊന്നുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് പിടിയില്‍

ജോലി വാഗ്ദാനംനല്‍കി വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്‌ന ചിത്രങ്ങളെടുക്കുകയും പിന്നീട് പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ വിളിച്ച് പണം ചോദിക്കുകയും ചെയ്ത വിരുതനെ പൊലീസ് തന്ത്രപരമായി കുടുക്കി. പത്തനംതിട്ട കോഴഞ്ചേരി കണ്ണങ്കര തോടിയാനിക്കല്‍ സുധീപ് കുഞ്ഞുമോനെ (39) യാണ് കോട്ടയം ഡിവൈ.എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആലുവ സ്വദേശിനിയായ വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവാവ് വീട്ടമ്മയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങി. ദിവസങ്ങള്‍ക്കുശേഷം സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും കോട്ടയത്ത് മൂന്നു ദിവസത്തെ പരിശീലനമുണ്ടെന്നും വിളിച്ചറിയിച്ചു.
എറണാകുളം റെയില്‍വെ സ്‌റ്റേഷനിലെത്തണമെന്നും കൂടെ 14 ഉദ്യോഗാര്‍ഥികളുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. സ്‌റ്റേഷനിലെത്തിയ 51 കാരിയായ വീട്ടമ്മയോട് വൈകിപ്പോയതിനാല്‍ മറ്റുള്ളവര്‍ പോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞു. തുടര്‍ന്ന് അവരേയും കൂട്ടി കോട്ടയത്തെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തു. പിറ്റേന്ന് വീട്ടമ്മ മടങ്ങിപ്പോയി. പിന്നീട് പലതവണ ഇയാള്‍ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. ശല്യം സഹിക്കാതെവന്നതിനെ തുടര്‍ന്ന് മകള്‍ ഇയാളെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തു. ഇതോടെ മകളുടെ ഫോണ്‍ നമ്പര്‍ ലഭിച്ച പ്രതി തന്ത്രപൂര്‍വ്വം ഇടപെട്ട് ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി.
ഡിവൈ.എസ്പി ഓഫീസില്‍നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിളിച്ച് ഭാര്യയുടെ അശ്ലീലചിത്രങ്ങളുമായി പ്രതിയെ പിടിച്ചിട്ടുണ്ടെന്നും കോട്ടയം ഡിവൈ.എസ്പി ഓഫീസില്‍ അന്വേഷണത്തിന് എത്തണമെന്നും അറിയിച്ചു. ഇന്നലെ രാവിലെ ഭര്‍ത്താവും പെണ്‍മക്കളും ഭര്‍ത്താക്കന്മാരും ഡിവൈ.എസ്പി ഓഫീസിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ പൊലീസ് അറിയുന്നത്. ഈ സമയം ഓഫീസിന് സമീപം കാത്തുനിന്ന പ്രതി, ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുപോയി ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ പണം ആവശ്യപ്പെട്ട് വീണ്ടും വിളിച്ചു.
തുടര്‍ന്ന് നമ്പര്‍ ട്രെയ്‌സ് ചെയ്ത് പ്രതിയുള്ള സ്ഥലം മനസ്സിലാക്കി വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ്, എസ്.ഐ അനൂപ് സി.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ കളക്ടറേറ്റ് വളപ്പില്‍നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha



























