സഹകരണ പ്രശ്‌നം കത്തിക്കാന്‍ ഉറച്ച് സിപിഎം: ബിജെപി നിലപാടില്‍ പ്രതിഷേധം വ്യാപകം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

സഹകരണ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഹര്‍ത്താലിന്റെ മുന്നോടിയായി 27 ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങളൊരുക്കാതെയും കടുത്ത നിയന്ത്രണങ്ങളിലൂടെയും ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരള ത്തിന്റെ സമ്പദ്ഘടനയിലും സാധാരണക്കാരുടെ ജീവിതത്തിലും നിര്‍ണായകസ്വാധീനമുള്ള സഹകരണമേഖലയെ പാടേ തകര്‍ക്കാനും ശ്രമിക്കുന്നു. അസാധുനോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണസ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. കേരളത്തിന്റെ ജീവനാഡിയായ സഹകരണമേഖലയെ കടന്നാക്രമിക്കുകയാണ് കേന്ദ്രം.
നോട്ട് മാറിനല്‍കുന്നതില്‍ നിന്ന് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തിയതിനുപിന്നാലെ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് എല്ലാ ഇടപാടുകളും തടഞ്ഞ് പൂര്‍ണമായി വരിഞ്ഞുമുറുക്കി. സഹകരണമേഖലയെ തകര്‍ക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന സംസ്ഥാന നിയമസഭയുടെ പ്രമേയം കൈമാറാനും പ്രതിസന്ധി ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിക്ക് പോകാനിരുന്ന സര്‍വകക്ഷിസംഘത്തിന് പ്രധാനമ ്രന്തി നരേന്ദ്രമോദി സന്ദര്‍ശാനുമതി നിഷേധിക്കുക കൂടി ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലെന്നും വൈക്കംവിശ്വന്‍ വിശദ്ദീകരിച്ചു.
നോട്ട് അസാധുവാക്കലില്‍ പ്രതിഷേധിച്ച് ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha



























