തത്തക്കു പറക്കാന്‍ പറ്റാത്ത വിഷമമോ: വിജിലന്‍സ് തത്തയ്ക്ക് എന്തുപറ്റി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും സര്‍ക്കാരും ഇടയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായി താന്‍ ശുപാര്‍ശ ചെയ്ത സസ്‌പെന്‍ഷന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കാത്തതാണ് പ്രകോപനത്തിനുളള കാരണം. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉപ്പിന് മധുരമുളള കാലം. കടന്നു പോകണ്ടേയെന്നുളള ചോദ്യം മുഖ്യമന്ത്രിയോടാണ്.
ഇ.പി ജയരാജനെ രക്ഷപ്പെടുത്തുന്ന ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അംിയറയില്‍ തയ്യാറാക്കുന്ന തിരക്കിലാണ് വിജിലന്‍സ് ടീം. വിജിലന്‍സ് ഡയറക്ടറുടെ മീഡിയാ മാനിയ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ടാവശ്യപ്പെട്ടതായാണറിവ്. ഇതിലും ഡയറക്ടര്‍ പ്രകോപിതനാണ്. ഗവണ്‍മെന്റിനെ വെട്ടിലാക്കുന്ന നിരവധി പ്രസ്താവനകളും ഐ.എ.എസ് വിഭാത്തിനെ സര്‍ക്കാരിനെതിരെ തിരിക്കുന്നതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്.
ടോം ജോസിനും കെ എം എബ്രഹാമിനും എതിരെ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ ചില നീക്കങ്ങള്‍ പാളിപോയി. ചീഫ് സെക്രട്ടറിയുടെ പിന്തുണ ടോം ജോസിനും എബ്രഹാമിനുമുണ്ട്. ഐ.എ.എസ്സുകാര്‍ക്കേതിരെ തോന്നിയ മട്ടില്‍ നടപടിയെടുക്കാന്‍ തനിക്കാവില്ലാന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അിറയിച്ചിരിക്കുന്നത്. അതിനിടെയാണ് ശ്രീലേഖക്കെതിരായ അന്വേഷണവും വന്നിരിക്കുന്നത്. അതിനും ചീഫ് സെക്രട്ടറി എതിരാണ്. ശ്രീലേഖയ്ക്ക് പൊതുവേ സര്‍വീസീല്‍ മതിപ്പുണ്ട്. അതിന് എതിരായി ഒരു തീരുമാനമെടുക്കാന്‍ തനിക്കാവില്ലെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു.
നവംബര്‍ മൂന്നിനാണ് ടോം ജോസിനെതിരായ ശുപാര്‍ശ ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ഇതേവരെ നടപടി സ്വീകരിച്ചില്ല. രണ്ട് കേസുകളില്‍ ടോം ജോസ് പ്രതിയാണ്. ഇത്തരത്തിലാണ് സര്‍ക്കാര്‍ സമീപനമെങ്കില്‍ തുടര്‍ന്ന് പോവുക ബുദ്ധിമുട്ടാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്. ടോം ജോസ് സര്‍വീസില്‍ തുടരുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാരിനെ അറിയിച്ചുരുന്നു.
മാവേലി നാട്ടില്‍ സദ്ഭരണം ഉറപ്പാക്കാന്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുമെന്ന സന്ദേശവും ജേക്കബ് തോമസ് നല്‍കുന്നുണ്ട്. മാവേലി നാട്ടില്‍ എല്ലാവര്‍ക്കും നന്മവരട്ടെ എന്ന് ആശംസയും നേരുന്നുണ്ട്.
ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ സര്‍ക്കാരിനില്ല. എന്നാല്‍ അദ്ദേഹം പറയുന്നതൊക്കെ അനുസരിക്കണമെന്ന് ശഠിക്കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായിയുടെ പിന്തുണ ജേക്കബിനുണ്ടെങ്കിലും ഉദ്യോഗസ്ഥന്‍മാരുടെ വിഷയം വരുമ്പോള്‍ ചീഫ് സെക്രട്ടറിക്കാണ് പിണറായി മുന്‍ഗണന നല്‍കുന്നത്. ഇതിനര്‍ത്ഥം വിജിലന്‍സ് തത്തയെ കൂട്ടിലടച്ചു എന്നതല്ലെന്നും സര്‍ക്കാരിലെ ചില ഉന്നത വ്യക്തികള്‍ ജേക്കബിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തത്തയെ സര്‍ക്കാര്‍ കൂട്ടിലടച്ചു എന്നുതന്നെയാണ് ജേക്കബ് തോമസ് കരുതുന്നത്. സര്‍ക്കാരിനു ഒരിക്കലും ജേക്കബ് തോമസിനെപോലെ സ്വതന്ത്രമായി പറക്കാനാവില്ലെന്ന സൂചനയും സര്‍ക്കാര്‍ നല്‍കുന്നു.
https://www.facebook.com/Malayalivartha



























