കൊല്ലപ്പെട്ട ദേവരാജിന്റെ തലയ്ക്കിട്ട വില 37 ലക്ഷം

നിലമ്ബൂര്‍ വനത്തിനുള്ളിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ് (57) നാലു സംസ്ഥാനങ്ങള്‍ തിരയുന്ന മാവോയിസ്റ്റ് നേതാവ്. മാവോയിസ്റ്റ് പാര്‍ട്ടിയുടെ തെക്കു പടിഞ്ഞാറന്‍ ബ്യൂറോ മെംബറായ ദേവരാജിനെ തേടി ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ടും തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചും അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഏഴു ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചത്തീസ്ഗഡ് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ജാര്‍ഘണ്ഡ് സര്‍ക്കാര്‍ 10 ലക്ഷം രൂപയുമാണ് ദേവരാജിന് വിലയിട്ടിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ദേവരാജ് തമിഴ്‌നാടു സ്‌പെഷല്‍ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു കുപ്പുസ്വാമി എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തങ്ങിയിരുന്ന ഇയാള്‍ തെലങ്കാന സ്വദേശിയാണ്. ഒന്‍പതു മാസമായി മാവോയിസ്റ്റിന്റെ സേനാ വിഭാഗമായ പീപ്പള്‍സ് ആര്‍മി നിലമ്ബൂരില്‍ താവളമടിച്ചിരുന്നതായാണ് വിവരം.
ഇയാള്‍ ഉള്‍പ്പെട്ട സംഘം കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ മാസങ്ങള്‍ക്കു മുമ്‌ബേ മുന്നറിയിപ്പു നല്‍കിയിരുന്നു. കേരളത്തിലെ ആദിവാസി ഊരുകള്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസികളെ ആകര്‍ഷിച്ച് സര്‍ക്കാര്‍ വിരുദ്ധ മുന്നണി രൂപീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























