പള്ളിയില്‍ കയറിയ അഞ്ജാത സംഘം ഖുര്‍ആന്‍ കത്തിച്ചു, സംഭവം മടിക്കേരിയില്‍

മടിക്കേരിയില്‍ സോംവാര്‍പേറ്റിനു സമീപം അഞ്ജാത സംഘം പള്ളിയില്‍ കയറി ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കി. ഇഗുറുലെ പള്ളിയില്‍ കയറിയാണ് ഒരു സംഘം ഖുര്‍ആന്‍ കത്തിച്ച് വര്‍ഗീയ സംഘര്‍ഷുണ്ടാക്കാന്‍ ശ്രമം നടത്തിയത്.
അതേസമയം സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നു. പ്രതികളെ 15 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ഫെഡറേഷന്‍ കുടക് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. അഡ്വ. പത്മനാഭയുടെ കാറും അക്രമികള്‍ തീയിട്ടു നശിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അക്രമികളെ പിന്തുണയ്ക്കുന്ന പ്രസ്താവനകളുമായി ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. പള്ളി അനാഥമായിരുന്നുവെന്നായിരുന്നു ഉഡുപ്പി ചിക്കമംഗളൂരു എം പി ശോഭ കരന്തലാജെയുടെ പ്രതികരണം. എം എല്‍ എ എം പി അപ്പാച്ചു രഞ്ജന്‍ വര്‍ഗീയ രാഷ്ട്രീയ കളിക്കുന്നതായി യൂത്ത് ഫെഡറേഷന്‍ നേതാവ് കുറ്റപ്പെടുത്തി.
നേരത്തെ കുശാല്‍ നഗര്‍, കണ്ടക്കരെ, തിട്ടിമട്ടി, ഹക്കട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മസ്ജിദുകള്‍ക്ക് നേരെ അക്രമണമുണ്ടായപ്പോഴും പ്രതികളെ പോലീസ് പിടികൂടിയിട്ടില്ലെന്നും ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുസ്ലിം യൂത്ത് ഫെഡറേഷന്‍ നേതാക്കളായ അബ്ദുല്‍ ഖാദര്‍ മദനി, ശംസുദീന്‍, നിസാമുദ്ദിന്‍, ശറാഫാത്ത് എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























