പോലീസിനെ ഭീഷണിപ്പെടത്തിയ ഷംസീറിന് മൂന്ന് മാസം തടവ്

പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ച ഷംസീറിന് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. രണ്ടായിരം രൂപ പിഴയും അടയ്ക്കണം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തിലാണ് ഇപ്പോഴത്തെ കോടതി വിധി. 2012 ജൂലായ് 20 ന് ആയിരുന്നു ഷംസീറിന്റെ വിവാദ പ്രസംഗം. കയ്യൂരിലെ കമ്യൂണിസ്റ്റുകളെ തല്ലിച്ചതച്ച സുബ്ബരായ്യന്റെ ഗതിയായിരിക്കും കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന് ഉണ്ടാവുക എന്നായിരുന്നു അന്ന് ഷംസീര്‍ പ്രസംഗിച്ചത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചിലായിരുന്നു ഷംസീറിന്റെ പ്രസംഗം. ഡിവൈഎഫ്‌ഐക്കാര്‍ പോലീസിനെതിരെ ഇതുവരെ പകവച്ചിരുന്നില്ല. ഇനി പക വയ്‌ക്കേണ്ടിവരും. തങ്ങളെ തല്ലിയാല്‍ തിരിച്ചും തല്ലും. എസ്എസ്എഫ്‌ഐക്കാരേയും ഡിവൈഎഫ്‌ഐക്കാരേയും തല്ലിച്ചതക്കുന്നവര്‍ തങ്ങള്‍ക്ക് ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍മിക്കണം എന്നും ഷംസീര്‍ അന്ന് പ്രസംഗിച്ചിരുന്നു.
എന്തായാലും ഷംസീര്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടിയിട്ടുണ്ട്. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഷംസീര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























