തൃശൂര്‍ ജില്ലയിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

തൃശൂര്‍ ജില്ലയില്‍ കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ആശുപത്രി, പത്രം, പാല്‍, ബാങ്കിങ്ങ് സേവനങ്ങള്‍, പിഎസ്‌സി തുടങ്ങി അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ പ്രകടനമാണു ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. മുന്‍ നിരയിലെ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ അക്കര എംഎല്‍എയ്ക്കു അടിയേറ്റത്. വീണുപോയ എംഎല്‍എയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. എല്ലു പൊട്ടിയിട്ടുണ്ട്. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha



























