മഴയില്ല, കേരളം ദുരന്തത്തിനടുത്ത്

വരാനിരിക്കുന്ന വേനലിന്റെ കടുത്ത ആഘാതങ്ങളെ എങ്ങനെ മറികടക്കാം എന്ന തിരക്കിട്ട ചര്‍ച്ചയിലാണ് വൈദ്യുത ബോര്‍ഡ് അധികൃതര്‍. പുറത്തുനിന്ന് പരമാവധി വൈദ്യുതി വാങ്ങി അണക്കെട്ടുകളിലെ ശേഷിക്കുന്ന വെള്ളം വേനല്‍ക്കാലത്തേക്ക് കരുതേണ്ടതായി വരുന്ന സ്ഥിതി വിശേഷമാണുള്ളത്. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള പരീക്ഷാക്കാലത്തെ ആവശ്യം നിറവേറ്റാന്‍ 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാനും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. നിലവിലെ ലൈന്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തിയാകും വൈദ്യുതി കൊണ്ടുവരുക.
സമീപകാലത്തെ ഏറ്റവും കുറഞ്ഞ നീരൊഴുക്കാണ് ഇക്കൊല്ലത്തേത്. 3064.09 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇടവപ്പാതിയിലും തുലാവര്‍ഷത്തിലുമായി ലഭിച്ചത്. 2007ല്‍ ഈ സമയത്ത് 8610 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കിട്ടിയിരുന്നു. ഈ നിലയില്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതാണെന്നാണ് സൂചനകള്‍.
സമീപകാലത്ത് ഏറ്റവും മഴ കുറഞ്ഞ 2012ല്‍ പോലും 3363 ദശലക്ഷം യൂനിറ്റിനുള്ള മഴ ലഭിച്ചിരുന്നു.
ആകെ കിട്ടിയ 3064 ദശലക്ഷം യൂനിറ്റിനുള്ള വെള്ളത്തില്‍ 2090.84 ഉം വൈദ്യുതി ഉല്‍പാദിപ്പിക്കാതെ സംഭരണികളില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. രൂക്ഷമായ വേനലില്‍ കുടിവെള്ളത്തിന് കൂടി ഇതു പ്രയോജനപ്പെടുത്താനാണ് ഉദ്ദേശ്യം. ആ ഘട്ടത്തില്‍ വൈദ്യുതി ഉല്‍പാദനം നടക്കുമ്‌ബോള്‍ പ്രധാന നദികളിലെല്ലാം വെള്ളം ലഭിക്കും. ശബരിഗിരി പദ്ധതിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം ശബരിമല തീര്‍ഥാടനത്തിനു കൂടി ഗുണപ്പെടുന്ന വിധമായിരിക്കും.
https://www.facebook.com/Malayalivartha