ചിറ്റാരിക്കാലില്‍ 25 വര്‍ഷമായി ക്ലിനിക് നടത്തിയിരുന്നത് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജ ഡോക്ടര്‍

ഇരുപത്തഞ്ചു വര്‍ഷത്തോളം ക്ലിനിക് നടത്തി നാട്ടുകാരെ ചികില്‍സിച്ചു വരികയായിരുന്ന വ്യാജ ഡോക്ടറെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. 25 വര്‍ഷമായി വീട്ടില്‍ ക്ലിനിക്ക് നടത്തിവരികായായിരുന്ന കമ്ബല്ലൂരിലെ ബേബി എന്ന കെ.എം. എബ്രഹാ (57)മാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പനി ബാധിച്ച് ക്ലിനിക്കിലെത്തിയ കുട്ടി മരുന്ന് കഴിച്ചയുടന്‍ തലകറങ്ങി വീണിരുന്നു. ഇതേകുറിച്ച് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബേബി വെറും പത്താംക്ലാസുകാരനാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ ബേബിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
https://www.facebook.com/Malayalivartha