മഞ്ജുവിന് സംശയരോഗം: ദിലീപ് കാവ്യപ്രണയം തുടങ്ങിയത് 12 വര്‍ഷം മുമ്പ്

കഴിഞ്ഞ ദിവസം വിവാഹിതരായ ദിലീപും കാവ്യാമാധവനും തമ്മില്‍ പ്രണയബന്ധം ആരംഭിച്ചത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇക്കാര്യം മഞ്ജുവാര്യര്‍ക്ക് അറിയാമായിരുന്നു. മഞ്ജുവിന്റെ പ്രതിഷേധം ദിലീപ് വകവച്ചിരുന്നില്ല. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദിലീപും മഞ്ജുവും തമ്മില്‍ നിരന്തരം കലഹം നടന്നിരുന്നു.മഞ്ജുവിന്റെയും ദിലീപിന്റെയും അഭ്യുദയകാംക്ഷികള്‍ക്ക് കലഹത്തിന്റെ കാര്യം അറിയാമായിരുന്നു. സിനിമാരംഗത്തുള്ള നിരവധി സുഹൃത്തുക്കള്‍ ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതത്തില്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇരുവരുടെയും വീട്ടുകാരും ഇടപെട്ടിരുന്നു.
മഞ്ജുവിന്റെ വിഷമങ്ങള്‍ ആരും മനസിലാക്കിയില്ല. മകള്‍ മീനാക്ഷി ഉള്‍പ്പെടെ എല്ലാവരും മഞ്ജുവിനെ തെറ്റിദ്ധരിച്ചു. മഞ്ജുവിന് സംശയരോഗമാണെന്ന് പറഞ്ഞവര്‍ വരെ കേരളത്തിലുണ്ടായിരുന്നു.
അഭിനയിക്കാന്‍ മിടുക്കനായ ദിലീപ് തനിക്ക് കാവ്യയുമായി ഒരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. മഞ്ജുവുമായി ദാമ്പത്യബന്ധം തുടരുന്നതിനിടയില്‍ ദിലീപ് കാവ്യയുമായുള്ള ബന്ധം നിലനിര്‍ത്തി. ഇതിനിടെ കാവ്യയുടെ വിവാഹം നടക്കുകയും അത് തെറ്റിപിരിയുകയും ചെയ്തു.
ദിലീപുമൊത്തുള്ള തന്റെ ജീവിതം മഞ്ജു കരഞ്ഞുതീര്‍ക്കുകയായിരുന്നു. മീനാക്ഷിപോലും തനിക്ക് ആശ്വാസമായില്ലെന്ന് അടുപ്പക്കാരോട് മഞ്ജു പറഞ്ഞിട്ടുള്ളത്. അച്ഛനൊപ്പമാണ് എക്കാലവും മീനാക്ഷി നിന്നിട്ടുള്ളത്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ മകളെപോലെ തന്നെയായിരുന്നു മീനാക്ഷി സ്വന്തം അമ്മയോട് പെരുമാറിയത്.
സുന്ദര്‍ദാസിന്റെ സല്ലാപമാണ് മഞ്ജുവിന്റെയും ദിലീപിനെയും ചേര്‍ത്ത സിനിമ. ലോഹിതദാസിന്റെ പാത്രസൃഷ്ടിയായിരുന്നു ഇരുവരുടേതും. മഞ്ജുവിനും ദിലീപിനും പേരുണ്ടാക്കികൊടുത്ത കഥാപാത്രങ്ങളായിരുന്നു സല്ലാപത്തിലേത്. എന്നാല്‍ അത് സ്വന്തം ജീവിതത്തിന്റെ കരിനിഴലായി തീരുമെന്ന് മഞ്ജു സ്വപ്നത്തില്‍ പോലും കരുതിയില്ല.
ദിലീപില്‍ നിന്നും വേര്‍പെട്ടതോടെ മഞ്ജു അനുഭവിക്കുന്നത് മനഃസമാധാനം മാത്രമാണ്. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. മനസിനെ ഒന്നും അലോസരപ്പെടുത്തുന്നില്ല. ജീവിതത്തിന്റെ എല്ലാ വിഷമങ്ങളില്‍ നിന്നുമുള്ള മോചനമാണ് മഞ്ജുവിന്റെ വിവാഹമോചനം.
https://www.facebook.com/Malayalivartha