മൂലമറ്റം പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കേരളത്തിലെ പ്രധാന വൈദ്യുതനിലയമായ മൂലമറ്റത്ത് ചോര്‍ച്ചയെ തുടര്‍ന്ന് മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. പെന്‍സ്‌റ്റോക്ക് വാല്‍വിലെ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ക്കായാണ് രണ്ട് ആഴ്ച്ചത്തേക്ക് മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
തകരാര്‍ പരിഹരിക്കാന്‍ രണ്ടാഴ്ചയോളമെടുക്കുമെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ നിഗമനം. അത്രയും ദിവസത്തെ പ്രതിസന്ധി ഒഴിവാക്കാന്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. 780 മെഗാവാട്ടാണ് മൂലമറ്റം വൈദ്യുതനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha