പമ്പയില്‍ ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഭരതന്നൂര്‍ സ്വദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ സഞ്ചരിച്ച ജീപ്പില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ സുജിത് ഗുരുതരാവസ്ഥയിലാണ്. മരിച്ചവരുടെ മൃതദേഹം നിലക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha