മാവോയിസ്റ്റുകള്‍ കൊല്ലപെട്ട സംഭവവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത കേസ് െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha