പിണറായിയെ കിം ജോങ് ഉന്നായി ഫോട്ടോഷോപ്പ് ചെയ്ത് വി ടി ബല്‍റാം; വിടിയെ ഷക്കീലയുമായി ഫോട്ടോഷോപ്പ് ചെയ്ത് തിരിച്ചടി

നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് യോഗ്യതയില്ല എന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫോട്ടോഷോപ്പ് ആക്രമണവുമായി വിടി ബല്‍റാം. ഉത്തരകൊറിയന്‍ കിങ് ജോംഗ് ഉന്‍ ആയി പിണാറായിയെ ചിത്രീകരിച്ച് ഫോട്ടോയിട്ടാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തിയത്. എന്നാല്‍ പിന്നാലെ കുടത്ത രീതിയിലുള്ള ഫോട്ടോഷോപ്പ് ആക്രമണമാണ് വി ടി ബല്‍റാമിനെ തേടിയെത്തിയത്.നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെട്ട് വരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തെ പരിഹസിച്ചാണ് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. എന്തിനാണ് ഏറ്റുമുട്ടലിലൂടെ കൊല്ലുന്നതെന്ന് ചിത്രത്തില്‍ വി ടി ബല്‍റാം ചോദിക്കുന്നു. ഒപ്പം ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ വിലയിരുത്തുന്നുവെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ഹാഷ്ടാഗും വി ടി ബല്‍റാം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തര കൊറിയയുടെ ഭരണാധികാരി കിങ് ജോംഗ് ഉന്നിന്റെ വേഷവിധാനത്തില്‍ ഫോട്ടോഷോപ്പില്‍ ഒരുക്കിയാണ് വി ടി ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്. എന്തായാലും പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ വി ടി ബല്‍റാമിന് തിരിച്ചടികളും ലഭിച്ചു തുടങ്ങി.പിണറായി വിജയനെ ഫോട്ടോഷോപ്പ് ചെയ്ത വി ടി ബല്‍റാമിന് നേരിടേണ്ടി വന്നതും ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ തന്നെയാണ്. തങ്ങള്‍ക്കും ഫോട്ടോഷോപ്പ് അറിയാമെന്ന് അറിയിച്ചുള്ള പോസ്റ്റുകളിലും കമ്മന്റുകളിലും വി ടി ബല്‍റാമിന് ഷക്കീലയായും മറ്റും അവതരിക്കേണ്ടി വന്നു.
എന്തായാലും ഫോട്ടോഷോപ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാമിന്റെ പോസ്റ്റ് ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha