അങ്കമാലിയില്‍ മകനെ വെടിവെച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു

മകനെ വെടിവെച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു. അങ്കമാലി അയ്യമ്പുഴ സ്വദേശി മാത്യു ആണ് മരിച്ചത്. കൊലപാതക ശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ മകന്‍ മനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഇവരുടെ വീട്ടില്‍ നിന്നും വഴക്കിടുന്ന ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ രോഷാകുലനായ മാത്യു മനുവിനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മകന്‍ നിലത്തുവീണ് പിടയുന്നതു കണ്ട പിതാവ് സ്വയം നിറയൊഴിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha