ആത്മസംതൃപ്തിയോടെയും ആത്മാഭിനത്തോടെയുമാണ് മലപ്പുറത്ത് നിന്ന് മടങ്ങുന്നതെന്ന് ഷൈനമോള്‍

മലപ്പുറം ജില്ലയിലെ ജനങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് ഷൈനമോള്‍ ഐ എ എസ്. മലപ്പുറം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഷൈനമോള്‍ മലപ്പുറത്തോട് യാത്ര പറഞ്ഞത്. ഓഫിസര്‍ എന്ന നിലയില്‍ ആത്മസംതൃപ്തിയോടെയും ആത്മാഭിനത്തോടെയുമാണ് മലപ്പുറത്ത് നിന്ന് മടങ്ങുന്നതെന്നും ഷൈനമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാട്ടര്‍ അതോറിറ്റി ഡയറക്ടറായി ഷൈനമോള്‍ ഉടന്‍ ചുമതലയേല്‍ക്കും.
മൂന്നു മാസം ജില്ലയില്‍ സേവനമനുഷ്ടിച്ച് മടങ്ങുന്നു, വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മലപ്പുറം ജില്ലയിലെ ജനങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞു എന്നു മനസിലാക്കുന്നു, തിരിച്ചും മനസിലാക്കാന്‍ കഴിഞ്ഞെന്നും വിശ്വസിക്കുന്നു എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.ഇതുവരെ എല്ലാ പിന്തുണയും സ്‌നേഹവും നല്‍കിയ മലപ്പുറത്തെ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഷൈനമോള്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതിനിടയില്‍ മൂന്നു മാസത്തിനിടെ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെ കുറിച്ചും കളക്ടര്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ് കേഡറില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ തനിക്ക് എത്രനാള്‍ ഒരു പോസ്റ്റിലിരുന്നു എന്നതിനെക്കാള്‍ മുഖ്യം എങ്ങനെ ആ കാലഘട്ടം ചിലവഴിച്ചുവെന്നതാണെന്നും ഷൈനമോള്‍ പറയുന്നു.
താനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ തയ്യാറാവില്ല എന്ന ദു:സ്വഭാവം തനിക്കുണ്ടെന്നും, താന്‍ എന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളുവെന്നും, ഓഫിസര്‍ എന്ന നിലയില്‍ ആത്മസംതൃപ്തിയോടെയും ആത്മാഭിനത്തോടെയുമാണ് മലപ്പുറത്ത് നിന്ന് മടങ്ങുന്നതെന്നും ഷൈനമോള്‍ വ്യക്തമാക്കി.
പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുന്നതില്‍ വിഷമമുണ്ടെന്നും, പുതിയ കളക്ടര്‍ക്ക് അതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഷൈമോള്‍ പ്രത്യാശ പ്രകടിപ്പിച്ചു. മലപ്പുറത്തിനും പുതിയ കളക്ടര്‍ക്കും എല്ലാ ഭാവുകങ്ങള്‍ നേരാനും ഷൈനമോള്‍ മറന്നില്ല.
https://www.facebook.com/Malayalivartha