എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല,ബാങ്കുകളെയും ശബരിമല തീര്‍ത്ഥാടകരേയും ഒഴിവാക്കി

നോട്ട് പ്രതിസന്ധിയിലും സഹകരണമേഖലയിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. ആദ്യമണിക്കൂറില്‍ പൊതുവെ സമാധാനപരമാണ് ഇതുവരെയും അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയും നീക്കം ഉപേക്ഷിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പതിവ് പോലെ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി മൂന്ന് മേഖലകളിലും ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനിലും മറ്റും കുടുങ്ങിപ്പോയവര്‍ക്ക് തുണയായി ചില വാഹനങ്ങള്‍ ഓടുകയും ചെയ്തു. നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നതിനാല്‍ നിരത്തുകളിലും ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനിലും മറ്റും തിരക്കുകള്‍ കുറവായിരുന്നു. സര്‍വകലാശാല പരീക്ഷകളും മാറ്റിയിരുന്നു.
ആര്‍ബിഐ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന രാപ്പകല്‍ സമരത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ശബരിമല തീര്‍ത്ഥാടകരെയും വിദേശ വിനോദസഞ്ചാരികളെയും തടയരുതെന്ന് നിര്‍ദേശമുണ്ട്. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്കുകള്‍ എന്നിവയെയാണ് ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha