നോട്ട് അസാധുവാക്കലില്‍ ഇടത് ഹര്‍ത്താല്‍ തുടങ്ങി; കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചും ഇന്ന്

സാധാരണക്കാരന്റെ നടുവൊടിക്കുന്ന ഹര്‍ത്താല്‍ ജീവിതം കേരളത്തിന് മാത്രം സ്വന്തം. വെള്ളിയാഴ്ച്ച തലസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍. ശനിയാഴിച്ച തൃശ്ശൂര്‍ ഹര്‍ത്താല്‍. ഞായറാഴ്ച്ച അവധി. പിന്നാലെ ഇന്ന് സംസ്ഥാനം ഒട്ടാകെ ഹര്‍ത്താല്‍. നോട്ടുദുരിതത്തിന് പിന്നാലെ ഒരുവിധത്തിലും ജനത്തെ ജീവിക്കാന്‍ സമ്മതിക്കാതെ ഹര്‍ത്താല്‍ പ്രഹരവും. നോട്ട് അസാധുവാക്കിയതിലും സഹകരണമേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം.
ബസുകളാന്നും സര്‍വീസ് നടത്താത്തത് യാത്രക്കാരെ വലച്ചിട്ടുണ്ട്. അതേ സമയം സാധാരണ നിലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ എംഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഫാക്ടറികളൊന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്രക്ക് വാഹനം കിട്ടാതെ ദുരിതത്തിലാണ്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറക്കാത്തതും ജനത്തിന് തിരിച്ചടിയാണ്.
ബാങ്കുകളേയും തീര്‍ത്ഥാടനക്കാലം പരിഗണിച്ച് ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല ഇടത്താവളങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ വാഹനം പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. എവിടെയും ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാജ്യവ്യാപകം പ്രതിഷേധം സംഘടപ്പിക്കുന്നുണ്ട്. ഇടത് പാര്‍ട്ടികള്‍ ഭരിക്കുന്ന തൃപുരയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ശക്തമായ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.
https://www.facebook.com/Malayalivartha