പിറവത്ത് വീട്ടമ്മ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; അപകടമരണമെന്ന് പിതാവിന്റെ മൊഴി

പിറവത്ത് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ മരിച്ചനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പള്ളിക്കാവ് മരങ്ങോലത്ത് ശ്രേയസ് ഭവനില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പി.കെ പ്രസാദിന്റെ ഭാര്യ ധന്യ ദാസിനെ(30) ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
നെല്ലിക്കല്‍ കടവിനു സമീപം പുഴയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കരയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കടവില്‍ കുളിക്കാനെത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തീരത്ത് ചെരുപ്പുകളും ബാഗും കണ്ടതോടെ സംശയം തോന്നിയ ഇവര്‍ പരിസരത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് കടവില്‍ നിന്ന് 20 മീറ്റര്‍ അകലെ വള്ളിപ്പടപ്പിനുള്ളില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്.
ഭര്‍തൃമാതാവിനും മകനുമൊപ്പം പള്ളിക്കാവിന് സമീപമുള്ള വീട്ടിലാണ് ധന്യ താമസിച്ചിരുന്നത്. വൈക്കത്തുള്ള ധന്യയുടെ വീട്ടില്‍ മകനെ നിര്‍ത്തിയ ശേഷം മടങ്ങിയെത്തിക്കഴിഞ്ഞാണ് സംഭവം. കളമശേരിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയായിരുന്നു ധന്യ.
അതേസമയം, കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്നും പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണ് അപകടമുണ്ടായതായിരിക്കാമെന്നാണ് ധന്യയുടെ പിതാവ് പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha