റിയല്‍ എസ്റ്റേറ്റ് ബൂം കാറ്റുപോയ ബലൂണ്‍... ബാങ്കുകള്‍ പിടിമുറുക്കി: റിയല്‍ എസ്റ്റേറ്റ് നിലം പൊത്തുന്നു...വമ്പന്‍മാര്‍ അങ്കലാപ്പില്‍

കേരളത്തിലെ റിയല്‍എസ്‌റ്റേറ്റ് ഭീമന്‍മാര്‍ ഓരോന്നായി നിലം പൊത്തുന്നു. ഏതാനം വര്‍ഷങ്ങളായി എറണാകുളം മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തളര്‍ന്ന് തുടങ്ങിയപ്പോഴും പിടിച്ചു നിന്നത് തലസ്ഥാനത്തെ ഫല്‍റ്റ് നിര്‍മ്മാതാക്കളാണ്. ഇപ്പോള്‍ തകര്‍ച്ച തലസ്ഥാനത്തും പൂര്‍ണം. പ്രമുഖ ബില്‍ഡര്‍മാരായ സാംസണ്‍ ആന്‍ഡ് സണ്‍സും ഹീര ഗ്രൂപ്പും ബാങ്ക് ജപ്തിയുടേയും വിവാദങ്ങളുടെയും നടുവില്‍. പ്രമുഖരായ ചില ബില്‍ഡര്‍മാര്‍ക്കൂടി തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം സിറ്റിയില്‍ സ്‌ക്വയര്‍ഫീറ്റിന് 3000 മുതല്‍ 5000 രൂപവരെ ഈടാക്കിയപ്പോള്‍ തലസ്ഥാനത്ത് 6000 മുതല്‍ 10000വരെയാക്കി കച്ചവടം പൊടിപൊടിച്ചു. കുറച്ചുനിര്‍മ്മാതാക്കള്‍ മാത്രം വസ്തുവും പ്രോജക്ടുകളും കെയ്യടക്കിവച്ചുള്ള കച്ചവടതന്ത്രം. അത്യാഡംബര വാഹനങ്ങളും ബിസിനസ് ഹുങ്കുകളും കൊണ്ട് പണക്കൊഴുപ്പ് നടത്തി. സിനിമാ ലോകത്തെ ഫിനാന്‍സിങ്ങും അത്യാഡംബര ജീവിതവും പലപ്പോഴും ബില്‍ഡേഴ്‌സിനിടയില്‍ മത്സര ബുദ്ധിയോടെയായിരുന്നു ഗോസിപ്പുകള്‍ക്കും കുറവുണ്ടായിരുന്നില്ല.
നഗരത്തിലെ പ്രമുഖ ബില്‍ഡര്‍ കുടുംബത്തെ ഉപേക്ഷിച്ച് നഗരത്തിലെ തന്നെ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൂടെക്കൂട്ടി താമസമാരംഭിച്ചപ്പോള്‍ പലരും അടക്കം പറഞ്ഞു അച്ചടക്കമില്ലായ്മ ബിസിനസ്സിനെ നശിപ്പിക്കുമെന്ന് അങ്ങനെ തന്നെ സംഭവിച്ചു.
മറ്റൊരുപ്രമുഖ ബില്‍ഡര്‍ ദുബായിയിലെ മാര്‍ക്കറ്റിംഗ് സ്റ്റാഫിനോടൊത്തുള്ള പ്രവാസ ജീവിതവും ആഘോഷവമുമൊക്കെ കൊഴുപ്പിച്ചു. ഒടുവില്‍ പീഡനകഥ പറഞ്ഞ് തലസ്ഥാനത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടലിലെത്തി റൂമെടുത്തു ഭീഷണിയായി. ഡിജിപി തലത്തിലുള്ളവര്‍ മധ്യസ്ഥ ചര്‍ച്ച ചര്‍ച്ചക്കൊടുവില്‍ രണ്ടരക്കോടികൊടുത്ത് തടിയൂരി. മുന്‍പ് പലപ്പോഴായി കൊടുത്ത രണ്ടുകോടിയും വെള്ളത്തില്‍. തലസ്ഥാനത്ത് ഇനിയും കഥകളേറെ. തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന രണ്ടുബില്‍ഡര്‍ ഗ്രൂപ്പുകൂടിയുണ്ട്. ഫല്‍റ്റുകളുടെ വില 30 മുതല്‍ 40 ശതമാനം വരെ കുറഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ രണ്ടുമാസങ്ങളായി പ്രവാസികളെ പലഓഫര്‍ കൊടുത്ത് ഫല്‍റ്റ് ബുക്ക് ചെയ്യിച്ചവര്‍പോലും ഇപ്പോള്‍ വെട്ടിലായി. കൂട്ടത്തോടെ ബുക്കിംഗുകള്‍ ഇപ്പോള്‍ ക്യാന്‍സലാക്കുകയാണ് പ്രവാസികള്‍. ജോയിന്റ് വെഞ്ച്വര്‍ കരാറുകളും റദ്ദാക്കുകയാണ് കെട്ടിട നിര്‍മ്മാതാക്കള്‍. നിര്‍മ്മാണ മേഖലയിലും ഭൂമിക്കച്ചവടത്തിലും ഇനി ബ്ലാക്ക്മണിയുണ്ടാകുമോ എന്നും ആശങ്ക. ഇതിനിടയില്‍ കെഫ്‌സിയും ബാങ്കുകളും പിടിമുറുക്കുന്നു. മുമ്പ് ഒരുകോടി വില ചോദിച്ചിരുന്ന ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 60 ലക്ഷം രൂപക്കുവരെ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടും വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഭൂമിവിലയും കുത്തനെ ഇടിഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലായിരുന്നു ഏറ്റവുമധികം കള്ളപ്പണം ഒഴുക്കിയിരുന്നത്. കള്ളപ്പണത്തിന്റെ അഭാവം വസ്തുവാങ്ങാനുള്ള പണത്തിന്റെ സോഴ്‌സ് തുടങ്ങിയവ ആളുകളെ ഭൂമിക്കച്ചവടത്തില്‍ നിന്നുമകറ്റി. വസ്തുഉടമയുമായുള്ള എഗ്രിമെന്റിന്റെ പുറത്തുള്ള ഊഹക്കച്ചവടങ്ങളും ഏതാണ്ടവസാനിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖല പൂര്‍ണതകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്.
ഹീരയിലെ ബാങ്കിന്റെ ഏറ്റെടുക്കല്‍ വ്യക്തമാക്കി ബാങ്ക് പത്രപ്പരസ്യവും നല്‍കി. മാതൃഭൂമി ദിനപത്രത്തില്‍ ഒക്ടോബര്‍ 26 നാണു പരസ്യം നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാല്‍ക്കളങ്ങര ശാഖയില്‍ നിന്നാണ് ഹീര ലോണ്‍ എടുത്തത്. 2 ലോണുകളിലായി 30 കോടി രൂപയാണ് എടുത്തത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഹീരയ്ക്ക് നോട്ടീസ് അയച്ചു. ലോണ്‍ തുക 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു ഡിമാന്റ് നോട്ടീസിലെ ആവശ്യം. എന്നാല്‍ ഹീര തുക തിരിച്ചടച്ചില്ല. ഇതോടെയാണ് ബാങ്ക് വസ്തുക്കള്‍ കൈവശപ്പെടുത്തിയത്.
കഴിഞ്ഞ കുറേ നാളുകളായി റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് എന്‍ഫോഴ്‌സ്‌മെന്റ് നിയന്ത്രിച്ചിരുന്നു. ഇത് പല വമ്പന്‍ കമ്പനികളേയും പ്രതിസന്ധിയിലാക്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ പോലും റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ലക്ഷ്യമിട്ടുള്ള മോദിയുടെ സര്‍ജിക്കല്‍ അറ്റാക്കാണെന്ന വിലയിരുത്തലുണ്ട്.
കറന്‍സി നിരോധനത്തിന് പിന്നാലെ കള്ളപ്പണം കണ്ടെത്താനും നിയന്ത്രിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ ഭൂമി രജിസ്‌ട്രേഷനും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഇപ്രോപ്പര്‍ട്ടി പാസ്ബുക്ക് കൊണ്ടുവരുമെന്നും ഓരോ വ്യക്തിയുടെയും കൈവശമുള്ള വസ്തുവിന്റെ വിവരം ഇതില്‍ രേഖപ്പെടുത്തുമെന്നും ഇതിനുശേഷം മാത്രമേ വസ്തുവില്‍പന മേലില്‍ സാധ്യമാകൂ എന്നുമാണ് സൂചന. നോട്ട് അസാധുവാക്കല്‍ നടപടിയോടെ കനത്ത തിരിച്ചടിയാണ് കേരളത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണ്ടായത്. ആറുമാസം മുതല്‍ ഒരുവര്‍ഷത്തിനിടെ ഇന്ത്യയിലെ 42 പ്രധാന നഗരങ്ങളില്‍ ഭൂമി വില 30 ശതമാനത്തോളം കുറയുമെന്നാണ് കണക്കാക്കുന്നത്. റിയല്‍ എസ്‌റ്റേറ്റില്‍ പണം നിക്ഷേപിക്കാനുദ്ദേശിക്കുന്നവര്‍ ആറുമാസമെങ്കിലും കാത്തിരിക്കാനാണ് ഈ രംഗത്തുള്ളവര്‍ ഉപദേശിക്കുന്നത്. കേരളത്തില്‍ ഭുമിയുടെ വില്‍പ്പനയിലും വാങ്ങലിലും വന്ന ഈ തകര്‍ച്ചയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല പകച്ചു നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha