അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകൾ കസ്റ്റഡിയില്‍, എന്നെ ഉപദ്രവിച്ചിട്ടില്ല: മകളെ സംരക്ഷിച്ച് അമ്മയുടെ മൊഴി

പയ്യന്നൂരില്‍ സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകളും ഭര്‍ത്താവും കസ്റ്റഡിയില്‍. മര്‍ദ്ദനമേറ്റ കാര്‍ത്യായനിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മര്‍ദനമേറ്റ കാര്‍ത്യായനിയുടെ മക്കളുടെ മൊഴി പോലീസ് എടുത്തിരുന്നു. ആണ്‍മക്കളാണ് സാധാരണ അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും അമ്മയെ മര്‍ദ്ദിച്ച മകള്‍ ചന്ദ്രമതി പൊലീസിന് മൊഴി നല്‍കിയത്.
ഇത് വാര്‍ത്തയായപ്പോള്‍ ശക്തമായ പ്രതിഷേധം വന്നതിനാലാണ് മകള്‍ ചന്ദ്രമതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് ശാരീരിക അവശതകള്‍ കാരണം അറിയാതെ മൂത്രമൊഴിച്ചതിന് എഴുപത്തിയഞ്ചുകാരിയായ അമ്മയ്ക്ക് മകളുടെ ക്രൂര മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ എഴുപതു വയസുകാരിയെ മകള്‍ കൈ കൊണ്ടും ചൂലും കൊണ്ടാണ് മര്‍ദിച്ചത്. അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റു മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ ശകാരവാക്കുകള്‍ കേട്ട് ചുമരില്‍ കൈകുത്തി നില്‍ക്കുന്ന കാര്‍ത്യായനിയെ പിന്നീട് മകള്‍ അടിക്കുന്നതും അമ്മയുടെ കരച്ചിലും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൈ കൊണ്ടും കൈയിലുള്ള ചൂലു പോലുള്ള വസ്തു കൊണ്ടുമാണ് കരച്ചില്‍ വകവെക്കാതെയുള്ള മര്‍ദനം. മൂത്രമൊഴിച്ചതിന്‍റെ പേരിലാണ് ഇതെന്നും മകളുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ശേഷം ഇവരെ തള്ളിപ്പുറത്താക്കുകയും ചെയ്യുന്നുണ്ട്.
മൂന്ന് മക്കളുള്ള കാര്‍ത്യായനി കുറേനാളുകളായി മകള്‍ ചന്ദ്രമതിയോടൊപ്പമാണ് താമസം. സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവര്‍ അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്നും, തങ്ങളെ അമ്മയുടെ അടുത്തെത്താന്‍ സമ്മതിക്കാറില്ലെന്നും മറ്റു മക്കള്‍ പറയുന്നു. മകന്‍ വേണുഗോപാലാണ് ഇക്കാര്യങ്ങള്‍ കാട്ടി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഇതിനിടെ പയ്യന്നൂരില്‍ അമ്മയെ മകള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകളെ സംരക്ഷിച്ച് അമ്മ കാര്‍ത്ത്യായനിയുടെ മൊഴി. മകള്‍ ചന്ദ്രമതി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് കാര്‍ത്ത്യായനി പൊലീസിനു മൊഴി നല്‍കി. തന്നെ നല്ല രീതിയിലാണ് മകള്‍ സംരക്ഷിക്കുന്നത്. തന്നെ മര്‍ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തിട്ടില്ല. കാര്‍ത്ത്യായനി അമ്മയെ ചന്ദ്രമതി മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സഹിതം മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹിക പീഡന നിയമപ്രകാരം ചന്ദ്രമതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha